ഒരു നാല് മാസങ്ങൾക്കുമുമ്പ് എന്നെ കാണാൻ രണ്ടു ദമ്പതികൾ 👫 വന്നിരുന്നു അമിതഭാരം ആയിരുന്നു പ്രധാന കാരണം. പിന്നീട് ഞാൻ അവരോട് ഒരുപാട് നേരം സംസാരിച്ചപ്പോൾ അവരുടെ കുടുംബ ജീവിതത്തിൽ കുറെ പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി. രണ്ടുപേർക്കും നല്ല തടിയാണ് ഭർത്താവിനന് ഒരു 100 കിലോയ്ക്ക് മുകളിലും ഭാര്യക്കൊരു തൊണ്ണൂറ് കിലോഗ്രാം വെയിറ്റ് ഉണ്ട് പക്ഷേ ഭാര്യയ്ക്ക് കുറച്ചു പൊക്കം കുറവാണ് അതുകൊണ്ട് തടിയുള്ളത് എടുത്തു കാണിക്കും.
ഭാര്യ പഞ്ചാബിയും ഇദ്ദേഹം ഒരു മലയാളിയും ആണ് വളരെ മനോഹരമായ പ്രണയ വിവാഹത്തിലൂടെ ഒന്നായി തീർന്നവർ. വീട്ടുകാരുടെ എതിർപ്പുകൾ എല്ലാം മറികടന്ന് ഒന്നായിത്തീർന്ന അവരുടെ പ്രണയകഥകൾ ഒക്കെ കേട്ടപ്പോൾ എനിക്കും ഒരുപാട് സന്തോഷം തോന്നി. എന്നാൽ അവർക്കിടയിൽ ചെറിയ ഒരു പ്രശ്നമുണ്ട് അതെന്താണ് എന്ന് വെച്ചുകഴിഞ്ഞാൽ ഭർത്താവ് മലയാളത്തിൽ ആരോടും സംസാരിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ല അതിന് പ്രധാന കാരണം പുള്ളിക്കാരിക്ക് മലയാളം തീരെ അറിയില്ല.
എന്നാൽ അദ്ദേഹം ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിച്ചാൽ പുള്ളിക്കാരിക്ക് യാതൊരു പ്രശ്നവുമില്ല പക്ഷേ അദ്ദേഹത്തിൻറെ അച്ഛനോടും, അമ്മയോടും, ബന്ധുമിത്രാദികളോടും, സുഹൃത്തുക്കളോടും ഒക്കെ ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിക്കാൻ പറ്റുമോ അതൊരു വലിയ പ്രശ്നമായി അവരുടെ കുടുംബ ജീവിതത്തിൽ ഒരു കരടായി കിടക്കുന്നു.
അദ്ദേഹം ആരോടെങ്കിലും മലയാളത്തിൽ സംസാരിക്കുന്നത് കണ്ടാൽ ഭാര്യയുടെ വിചാരം തന്റെ ഭർത്താവ് തന്റെ പൊണ്ണത്തടിയെ കുറിച്ച് മറ്റുള്ളവരോട് കുറ്റം പറയുകയാണെന്ന് അതുകൂടാതെ കുട്ടികളില്ലാത്ത അവരുടെ പ്രശ്നം മറ്റുള്ളവരുമായി ചർച്ച ചെയ്യുകയാന്ന് എന്നൊക്കെയാണ് ഒരുതരം ഡെല്യൂഷൻ. പിന്നീട് അദ്ദേഹത്തിന്റെ പ്രിയതമ ഒറ്റയ്ക്ക് ഒരു മൂലയ്ക്ക് പോയിരുന്ന് നിർത്താതെ വിതുമ്പി വിതുമ്പി കരച്ചിൽ 😭 തുടങ്ങും. ഇത് അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി നോക്കിയിട്ടും പരിഹരിക്കാൻ കഴിഞ്ഞില്ല.
ഈ ഡെല്യൂഷൻ അവളുടെ വ്യക്തിത്വത്തെ ബാധിക്കുന്ന വിധം ഇപ്പോൾ വളരെ തീവ്രമായി മാറിയിരിക്കുന്നു ഭാര്യ മെല്ലെ ഒരു ഡിപ്രഷന്റെ അവസ്ഥയിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഈ കഥകളൊക്കെ കേട്ടപ്പോൾ എനിക്ക് വളരെയധികം സങ്കടം തോന്നി ഭാഷ എന്നത് ഇത്ര വലിയ ഒരു സംഭവം ആണ് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.
എന്നെ കാണാൻ വന്നപ്പോൾ ഈ കാര്യങ്ങളെല്ലാം ഭർത്താവ് മലയാളത്തിൽ സംസാരിച്ചതിനാൽ മലയാളം മനസ്സിലാകാത്ത പഞ്ചാബി ഭാര്യയ്ക്ക് അത് തീരെ പിടിച്ചില്ല എന്നെ ഇടയ്ക്ക് രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു. ഞാൻ എന്തായാലും അവർക്ക് രണ്ടുപേർക്കും പൊണ്ണത്തടി കുറയാൻ ഉള്ള മരുന്ന് എല്ലാം എഴുതി കൊടുത്ത ശേഷം ഞാൻ അദ്ദേഹത്തിൻറെ ഭാര്യയോട് പറഞ്ഞു
"actually I want to talk to your husband personally for a few minutes can you please wait outside because it's not your problem it's your husband's problem that is creating issues in your family life so.. आप थोड़ी देर के लिए बाहर बैठो....."
ഞാനത് പറഞ്ഞപ്പോൾ ഭാര്യക്ക് ഒരുപാട് സന്തോഷമായി വളരെ പുഞ്ചിരിച്ച 😊 മുഖത്തോട് കൂടി പുള്ളിക്കാരി പുറത്തു പോയിരുന്നു. ശേഷം ഞാൻ അദ്ദേഹത്തിനോട് കുറിച്ച് നേരം സംസാരിച്ചു പക്ഷേ സംസാരിച്ചത് കൊണ്ട് അധികം പ്രയോജനമില്ല എന്ന് കുറച്ച് സംസാരിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി.
പിന്നീട് പോവാൻ നേരം ഞാൻ അദ്ദേഹത്തിനോട് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ " ഭാര്യ എന്ത് ചെറിയ പ്രവർത്തി ചെയ്താലും excellent, fantastic , beautiful, lovely എന്നു പറഞ്ഞോളു പിന്നെ ദിവസവും അവളെ ഒന്നു കെട്ടിപ്പിടിച്ച് നിറുകയിൽ ഒരു ചുംബനം കൊടുക്കുക". അത് അദ്ദേഹം തീർച്ചയായും ചെയ്യാം എന്ന് പറഞ്ഞ് പ്രിസ്ക്രിപ്ഷൻ വാങ്ങി സന്തോഷത്തോടുകൂടി എന്റെ ക്യാബിന്റെ പുറത്തോട്ട് പോയി.
പിന്നീട് ഞാനവരെ കാണുന്നത് ഒരാഴ്ചയ്ക്ക് മുമ്പാണ്. രണ്ടുപേരും എന്നെ കാണാൻ വന്നപ്പോൾ അവരുടെ മുഖത്ത് ഒരുപാട് സന്തോഷം 👩❤️👨 ഉണ്ടായിരുന്നു. എന്തായാലും വെയിറ്റ് നന്നായി കുറഞ്ഞിട്ടുണ്ട്. പിന്നീട് ഞാൻ ഇപ്പോൾ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു എന്നു ചോദിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ്.
"ഡോക്ടർ പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു അവൾ എനിക്കൊരു ചായ ഇട്ടു തന്നാലും ഞാൻ wonderful ,fantastic , lovely എന്നൊക്കെ ചുമ്മാ അങ്ങ് തട്ടിവിട്ടും ആദ്യം അവൾ അത് മൈൻഡ് ചെയ്യില്ലായിരുന്നു പിന്നീട് മെല്ലെമെല്ലെ അവളുടെ സ്വഭാവം മാറി തുടങ്ങി. പിന്നെ എന്നും രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് അവളെ ഒന്നു കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിക്കും. ഇപ്പോൾ ഞങ്ങൾ വളരെ ഹാപ്പിയാണ് ഞാൻ മലയാളത്തിൽ മറ്റുള്ളവരോട് സംസാരിക്കുന്നതിൽ അവൾക്ക് യാതൊരു കുഴപ്പമില്ല. ഒറ്റയ്ക്ക് ഒരു മൂലക്ക് പോയിരുന്നു കരയുന്ന സ്വഭാവം ഇപ്പോൾ ഇല്ല അവൾ ഒരുപാട് മാറി. വാക്കുകൾക്ക് ഇത്രമാത്രം ശക്തിയുണ്ട് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത് ഡോക്ടർ"
എന്ന് ഒറ്റയടിക്ക് പറഞ്ഞ് അദ്ദേഹം ഒരു ദീർഘനിശ്വാസം വിട്ടു. നാലു മാസങ്ങൾക്ക് മുമ്പ് ഭർത്താവ് എന്നോട് മലയാളത്തിൽ സംസാരിച്ചപ്പോൾ രൂക്ഷമായി എന്നെ നോക്കിയിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ എന്നെ നോക്കുന്നത് ഒരു ചെറു പുഞ്ചിരിയോട് കൂടിയാണ്. പിന്നീട് അവർ രണ്ടുപേരും വളരെ സന്തോഷത്തോടു കൂടിയാണ് എന്നെ കണ്ട് ഇറങ്ങിയത് ഈ ചികിത്സ അനുഭവം എനിക്ക് നിങ്ങളുമായി പങ്കു വെക്കണം എന്ന് തോന്നി. നമുക്ക് ചുറ്റുമുള്ള പല കുടുംബജീവിതത്തിലേയും 👨👨👦👦 പ്രശ്നങ്ങൾക്ക് പ്രധാനമായ കാരണം സ്വന്തം പങ്കാളിയിൽ നിന്ന് സ്നേഹപൂർവമായ ഒരു അപ്പ്രീസിയേഷൻ കിട്ടാത്തത് തന്നെയാണ് അത് കിട്ടി കഴിഞ്ഞാൽ പാളം തെറ്റി ഓടുന്ന പല കുടുംബ ജീവിതങ്ങളും വീണ്ടും ശരിയായി ഓടിത്തുടങ്ങും.
നന്ദി ❤️
(ഡോ.പൗസ് പൗലോസ്)
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW