Random Post

ചിറ്റേലം - ഞറ

ചിറ്റേലം - ഞറ


ഉദര സംബന്ധമായ എന്തു കുഴപ്പങ്ങൾക്കും ആദിവാസികൾ സാധാരണയായി  ഉപയോഗിക്കുന്ന ഒരു ഒറ്റമൂലിയാണ്  ഞറ .ഭക്ഷണ ശേഷം ഇതിന്റെ രണ്ടു അരി കഴിക്കുന്നത് ദഹനത്തിന് സഹായകരമാണ് .ഞറ വളരെ തീക്ഷ്ണ ഗന്ധത്തോട് കൂടിയ ഒറ്റമൂലിയാണ് .ഞാറ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ് .കൂടാതെ ഇതിന്റെ ഇല ചമ്മന്തി അരച്ചും കഴിക്കാവുന്നതാണ് .

സാധാരണയായി സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടിയ്ക്ക് മുകളിൽ മാത്രം കണ്ടുവരുന്ന ,നിലം ചേർന്ന് വളരുന്ന ഒരു സസ്യമാണ് ഞറ .കായകൾ ഉണ്ടാകുന്ന സമയത്ത് ചുവട്ടിൽ നിന്നും ഏകദേശം രണ്ട് അടിയോളം ഉയരത്തിൽ ഒരു കമ്പ് ഉണ്ടാകുന്നു.അവിടെനിന്ന് ചുറ്റും ശാഖകളും അതിലെല്ലാം കായകളും  ഉണ്ടാകുന്നു.പൂർണ്ണ വളർച്ചയെത്തിയാൽ ഇവ ചെടിയിൽ തന്നെ നിന്ന് ഉണങ്ങുന്നു.നിലം ചേർന്നുള്ള ഭാഗങ്ങൾ അപ്പോഴും പഴയ പോലെ കാണപ്പെടും .അടിയിലുള്ള കിഴങ്ങു പോലെയുള്ള ഭാഗത്ത്‌ നിന്നും പുതിയ കിളിർപ്പുകൾ ഉണ്ടായാണ് ഇവ വ്യാപിക്കുന്നത് .

Post a Comment

0 Comments