കവിത - പ്രസാരിണി

ഇടക്കൊക്കെ കൈ ഉയർത്താൻ ബുദ്ധിമുട്ടുള്ള രോഗികൾ ചികിത്സ തേടി വരാറുണ്ട്. ഇത്തരം രോഗികളിലെ ആമാവസ്ഥ മാറിക്കഴിഞ്ഞാൽ അകത്തോട്ട് സേവിക്കാൻ കൊടുക്കുന്ന കഷായമാണ് "പ്രസാരണ്യാദി കഷായം". സേവിക്കുമ്പോൾ പാലാണ് അനുപാനമായി സേവിക്കുന്നത് ചിലപ്പോൾ പാൽകഷായമായും രോഗികൾക്ക് കൊടുക്കാറുണ്ട്. വളരെയധികം ഫലപ്രാപ്തി ഉള്ള ഒരു ഔഷധമാണിത് കഴുത്തിലെ തേയ്മാനം മാറുവാനും, കടുത്ത വേദനയും, നീരിറക്കവും കാരണം ഉണ്ടാകുന്ന തലവേദന മാറാനും, ടെന്നീസ് എൽബോ, ഗോൾഫേഴ്സ് എൽബോ, സർവിക്കൽ സ്പോണ്ടിലൈറ്റിസ്, ബ്രേക്കിൽ ന്യൂറാൾജിയ , ഫ്രോസൺ ഷോൾഡർ എന്നീ അസുഖങ്ങളെല്ലാം ശമിക്കുവാനും ഈ കഷായം ഉത്തമമാണ്. അതുകൊണ്ട് പ്രിയപ്പെട്ട പ്രസാരണ്യാദി കഷായത്തെ കുറിച്ച് ഒരു കവിത എഴുതി അതിനൊരു പേരുമിട്ടു "പ്രസാരിണി"😁

Comments