വൈദ്യ രോഗി വാട്സപ്പ് സംവാദം അപാരത

വൈദ്യ രോഗി വാട്സപ്പ് സംവാദം അപാരത
_________________________________

രോഗി: ഡോക്ടർ ഒരു സംശയമുണ്ട് ഇപ്പോൾ ഫ്രീയാണോ

ഡോക്ടർ: എന്താണ് പറയൂ?

രോഗി: കൊട്ടംചുക്കാദി ചൂർണ്ണം എന്തിനാണ് ഉപയോഗിക്കുന്നത് ?

ഡോക്ടർ: വാത രോഗങ്ങളിൽ നീർക്കെട്ട് ഉള്ളിടത്ത് ധാന്യമ്ലം അല്ലെങ്കിൽ വെറുതെ ചൂടുവെള്ളത്തിൽ കുറുക്കി ഇടുന്നത് നല്ലതാണ് നീർക്കെട്ട് കുറയും.

രോഗി: ഇതിനാണ് ഉപയോഗിക്കുന്നത് അല്ല 😳 കർത്താവേ രക്ഷപ്പെട്ടു എന്റെ സുഹൃത്ത് എനിക്ക് ഇന്ന് കൊട്ടൻചുക്കാദി ചൂർണ്ണം തന്നു ഷുഗർ കുറയാൻ ഇത് ഓരോ ടീസ്പൂൺ വീതം വെള്ളത്തിൽ കലക്കി കുടിച്ചാൽ മതിയെന്ന് പറഞ്ഞ്...🙄

ഡോക്ടർ: ആ സുഹൃത്തിന് നിങ്ങളോട് ശത്രുത ഒന്നും അല്ലല്ലോ....😂

രോഗി: ശത്രു ഒന്നും അല്ല പക്ഷേ ആള് അത് പലവട്ടം പരീക്ഷിച്ചിട്ട് ഉണ്ടത്രേ....

ഡോക്ടർ: എന്തായാലും അത്തരം പരീക്ഷണങ്ങളൊന്നും സ്വന്തം ശരീരത്തിൽ വേണ്ട..... ബൈ ബൈ

(ഡോ.പൗസ് പൗലോസ്)

Comments