ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ

ചെറുപ്പത്തിലെ ക്രിസ്മസ് ആഘോഷം ഒക്കെ ഒരു ഉത്സവമായിരുന്നു. അന്നത്തെ ക്രിസ്മസ് പുൽക്കൂട് നിർമ്മാണം ഞാനും അനിയനും പിന്നെ എന്റെ കുറച്ചു കൂട്ടുകാരും കൂടി ക്രിസ്മസിന് ഒരാഴ്ച മുന്നേ  തുടങ്ങും. സുദീർഘമായ കർമ്മപരിപാടികൾ ആണ് ഇതിനുള്ളത് പാടത്ത് നിന്ന് പുല്ലു ചെത്തി കൊണ്ടുവരിക, ഉണ്ണി പുല്ലു പറിക്കാൻ പോവുക, പുൽക്കൂട് ഉണ്ടാക്കുക, പുൽക്കൂട് ഇഞ്ചിപ്പുല്ല് കൊണ്ടും മെയ്യുക, പിന്നെ ക്രിസ്മസ് ട്രീ ഉണ്ടാക്കുക, സീരിയൽ സെറ്റ്, നക്ഷത്രം, ആടുകൾക്ക് തിന്നാനായി മേച്ചിൽ പുറങ്ങളും, രാജാക്കന്മാർ നടന്നുവരുമ്പോൾ കുളങ്ങളും പാലങ്ങളും ഉണ്ടാക്കുക, പിന്നെ തേങ്ങയുടെ തൊണ്ടും, ഉരുളൻ കല്ലുകളും ഉപയോഗിച്ച് മലകൾ ഉണ്ടാക്കുക, കാർബോഡ് പെട്ടി കൊണ്ട് ചെറിയ വീടുകൾ ഉണ്ടാക്കുക പിന്നെ എന്റെ സ്പെഷ്യൽ entertainment അഗ്നിപർവ്വത നിർമ്മാണം🤭 😁 ഇങ്ങനെ കുറേ വെറൈറ്റി സംഭവങ്ങൾ ക്രിസ്മസിനോടനുബന്ധിച്ച് ഉണ്ടാകും. അതൊക്കെ 24ആം തീയതി വൈകുന്നേരം കരോൾ വരുന്നതിന് മുന്നോടിയായി ചെയ്തുകൂട്ടുന്നതാണ്. എന്നാൽ ഇന്ന് കാലം ഒരുപാട് മാറി ഇപ്പോൾ റെഡിമെയ്ഡ് പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും വീടുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. കൊറോണ ആയതുകൊണ്ട് ക്രിസ്മസിന്റെ മാറ്റിന് ചെറിയൊരു മങ്ങൽ പറ്റിയെങ്കിലും ഡിസംബർ ഇരുപത്തിനാലാം തീയതി വൈകുന്നേരം എന്ന് പറയുന്നത് മനസ്സിൽ ഒരുപാട് മനോഹരമായ ഓർമ്മകൾ കൊണ്ടു വരുന്ന ധനുമാസ രാത്രി തന്നെയാണ്.

വിഷിങ് യു ആൾ ഹാപ്പി ക്രിസ്മസ് ❤️🎅🤶😊

ന്യൂ ഇയർ ..... പുതിയ വർഷം എല്ലാവർക്കും നേരുന്നു............ആ പഴയ വർഷമെടുത്ത് തോട്ടിൽ കളഞ്ഞ് പുതിയ വർഷത്തെ മാറോടു ചേർക്കുക.. wish you a Happy New year 😘

എന്ത് ന്യൂ ഇയർ റെസലൂഷൻ ആണ് പുതിയതായി എടുക്കേണ്ടത് എന്ന് കൂലങ്കുഷമായി ചിന്തിച്ചപ്പോൾ 🤔 അവസാനം ഞാൻ ഞാൻ ആകാൻ തീരുമാനിച്ചു 😉 ദെങ്ങനെണ്ട്...😁

Comments