രക്തശാലി അരി
ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളിലൊരാളായ ചരകന്റെ വിഖ്യാത ഗ്രന്ഥമായ ചരകസംഹിതയില്‍ പരാമര്‍ശമുള്ള നെല്ലിനമാണ് രക്തശാലി. വയനാട്ടിലെ ആദിവാസികള്‍ കൃഷിചെയ്തുവന്ന സവിശേഷയിനം നെല്‍വിത്തായ രക്തശാലി വേരറ്റുപോയി എന്നാണ് ഏവരും കരുതിയത്. എന്നാൽ അങ്ങനെയല്ല ഇന്നും അതിന്റെ ഗുണങ്ങൾ തിരിച്ചറിഞ്ഞ ഒരുപാട് ആളുകൾ അത് കൃഷി ചെയ്യാൻ മുന്നോട്ട് വന്നിരിക്കുകയാണ് ഒരുകാലത്ത് ഇന്ത്യയിലെ രാജവംശങ്ങള്‍ക്കായി, അവരുടെ ആരോഗ്യവും യൗവ്വനവും സംരക്ഷിക്കാനായി പ്രത്യേകം കൃഷി ചെയ്തു വന്നിരുന്ന ഔഷധ ഗുണമുള്ള അരിയാണ് രക്തശാലി.
നെല്ലിനും അരിക്കും ചുവന്ന നിറമാണ്. സ്വാദിനൊപ്പം നിരവധി ഔഷധ ഗുണങ്ങളും രക്തശാലിയുടെ പ്രത്യേകതയാണ്. ഈ അരി സ്ഥിരമായി ഉപയോഗിച്ചാല്‍ യൗവ്വനം നിലനിര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു. നശിച്ചുപോയ കോശങ്ങളെ പുനര്‍നിര്‍മ്മിക്കാനും കാന്‍സറിനെ പ്രതിരോധിക്കാനുമുള്ള കഴിവ് രക്തശാലി അരിയില്‍ അടങ്ങിയിരിക്കുന്ന ജീവകങ്ങള്‍ക്കുണ്ട്. ഇത് പരിശോധനയിലൂടെയും പഠനങ്ങളിലൂടെയും തെളിയിച്ചതാണെന്ന്
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW