കവിത - ഇന്ദുകാന്തം

ഈ കൊറോണ കാലത്ത് ഏറ്റവുമധികം ഉയർന്നുകേട്ട ഒരു കഷായത്തിന്റെ പേരാണ് "ഇന്ദുകാന്തം കഷായം". ശരീരത്തിന്റെ ബലം വർദ്ധിക്കാനും അഗ്നിബലം കൂടാനും വളരെ ശ്രേഷ്ഠമായ ഒരു കഷായമാണിത്. അതുപോലെതന്നെ വിഷമജ്വരത്തിലും എന്നുപറഞ്ഞാൽ വിട്ടു വിട്ടു വരുന്ന പനിക്കും, ധാതു ലീനമായ ജ്വരവും ശമിക്കുന്നതിന് വളരെ ശ്രേഷ്ഠമായ ഒരു യോഗമാണിത്. ഈ ഇന്ദുകാന്തം യോഗം കഷായമായും, ഇന്ദുകാന്തം ഘൃതമായും, ഇന്ദുകാന്ത കഷായ കഞ്ഞിയും ഉപയോഗിക്കാറുണ്ട് ചുരുക്കിപ്പറഞ്ഞാൽ ഈ യോഗത്തിന് ചികിത്സയിൽ ഒട്ടനവധി പ്രായോഗിക വശങ്ങൾ ഉണ്ട്. അതുകൊണ്ട് പ്രിയപ്പെട്ട ഇന്ദുകാന്തം കഷായത്തെ കുറിച്ച് ഞാനൊരു കവിതയെഴുതി അതിനൊരു പേരുമിട്ടു "ഇന്ദുകാന്തം"😁

Comments