Random Post

ചില ചിന്തകൾ

ചില കുട്ടികളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും എവിടെ എന്തു നല്ല കളിപ്പാട്ടം കണ്ടാലും ആരുമറിയാതെ അത് അടിച്ചുമാറ്റി വീട്ടിൽ കൊണ്ടുവരും എന്നിട്ട് അത് അവരുടേത് ആണെന്ന് പറഞ്ഞ് കരച്ചിലും പിഴിച്ചിലും. അത് വേറെ ഒരു കുട്ടിയുടെ കളിപ്പാട്ടമാണ് എന്നും അത് അവരുടെ കയ്യിൽ നിന്ന് അടിച്ചുമാറ്റി എന്റെ വീട്ടിൽ ഞാൻ കൊണ്ടുവന്നതാണെന്ന് എന്നും ഒരിക്കലും ആ കുട്ടികൾ സമ്മതിക്കില്ല. ചില മാതാപിതാക്കളും അതിന് പൂർണ്ണ സപ്പോർട്ട് നൽകും അത്തരം കുട്ടികൾ പിന്നീട് വലിയ അടിച്ചുമാറ്റൽ വിദഗ്ധർ ആയി മാറും. ഈ ആധുനികശാസ്ത്രവും ഇതുപോലെ തന്നെയാണ് മറ്റുള്ള ശാസ്ത്രങ്ങളിൽ എന്ത് നല്ലത് കണ്ടാലും അതെല്ലാം അടിച്ചുമാറ്റി സ്വന്തം ശാസ്ത്ര ശാഖയിൽ കൊണ്ടുവരും എന്നിട്ട് അത് തങ്ങളുടെ ശാസ്ത്രത്തിന്റെ ഭാഗമാണ് എന്ന് വാദിക്കും. അത് മറ്റു ശാസ്ത്ര ശാഖയിൽ നിന്ന് അടിച്ചുമാറ്റി കൊണ്ടുവന്ന് സ്വന്തം ശാസ്ത്ര ശാഖയിൽ ചേർത്തതാണ് എന്ന് ഒരിക്കലും അവർ സമ്മതിക്കില്ല. ഈ പരിപാടിക്ക് ഇവരുടെ ഈ ആധുനിക കുടുംബത്തിലുള്ളവർ എല്ലാവരും പൂർണ്ണ സപ്പോർട്ട് ആണ് അതാണ് പഴയ കാർന്നോന്മാർ പറയുന്നത് ചുട്ടയിലെ ശീലം ചുടല വരെ എന്ന്. ആയുർവേദ ശാസ്ത്രത്തിലെ ഒരു ശാഖയാണ് ശല്യതന്ത്രം അഥവാ സർജറി എന്ന് പറയുന്നത് അത് ആയുർവേദ ശാസ്ത്രത്തിൽ നിന്ന് അടിച്ചുമാറ്റി അവർ കൊണ്ടുപോയി അവരുടെ ശാസ്ത്രശാഖയുടെ ഭാഗമാക്കി എന്നിട്ട് ഇപ്പോൾ ആയുർവേദകാർക്ക് ശസ്ത്രക്രിയ ചെയ്യാൻ പാടില്ല അതിന് അവർ സമ്മതിക്കൂല എന്നാണ് പറയുന്നത്. ഇത് ഞാൻ നേരത്തെ പറഞ്ഞത് പോലെ വേറൊരുത്തന്റെ കളിപ്പാട്ടം അടിച്ചുമാറ്റി വീട്ടിൽ കൊണ്ടുവന്ന ഒരു വികൃതിക്കുട്ടി പിന്നീട് ആ കളിപ്പാട്ടം അതിന്റെ ഉടമയായ കുട്ടിക്ക് കളിക്കാനായി കൊടുക്കില്ല എന്ന് പറയുന്നതിന് തുല്യമാണ് ഇതൊക്കെ കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകും എല്ലാവരെയും എക്കാലത്തും വിഡ്ഢികളാക്കാൻ സാധിക്കില്ല.

(ഡോ.പൗസ് പൗലോസ്)

Post a Comment

0 Comments