Random Post

ശസ്ത്രക്രിയയുടെ ആയുർവേദം

ആയുർവേദ സർജന്മാർക്ക് ശസ്ത്രക്രിയ ചെയ്യാമെന്നുള്ള ഗവൺമെൻറ് വിജ്ഞാപനം ആയുർവേദ മേഖലയ്ക്ക് വലിയ കുതിപ്പു തരുന്ന ചുവടുവെപ്പ് തന്നെയാണ്. ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാം ആയുർവേദ സർജൻമാർ വിവിധതരത്തിലുള്ള അബ്ഡോമിനൽ സർജറികൾ ചെയ്യുന്നുണ്ട്. നമ്മൾ മഹാരാഷ്ട്രയിലും, ഉത്തർപ്രദേശിലും, ബീഹാറിലും, ഗുജറാത്തിലേക്കും പോയാൽ സ്വന്തമായി പത്തും, അമ്പതും ബെഡ് ഉള്ള എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ വലിയ ഹോസ്പിറ്റലുകൾ ആയുർവേദ സർജൻമാർ നടത്തുന്നതായി കാണാം സാധിക്കും അവിടെ എല്ലാവിധ ശസ്ത്രക്രിയകളും ആയുർവേദ സർജൻമാർ തന്നെയാണ് ചെയ്യുന്നത്. ആ സംസ്ഥാനങ്ങളിലെ ഗവൺമെൻറ് അതിന് പൂർണ്ണ സപ്പോർട്ടും നിയമപരിരക്ഷയും കൊടുക്കുന്നുണ്ട്. അതുപോലെതന്നെ കർണാടകയിലെ ഉടുപ്പി ആയുർവേദ കോളേജ്, ജാംനഗർ, BHU മുതലായ നൂറുകണക്കിന് ആയുർവേദ കോളേജുകളിൽ വിവിധതരം ശസ്ത്രക്രിയകൾ തകൃതിയായി വർഷങ്ങളോളമായി നടക്കുന്നുണ്ട് എന്നതാണ് വാസ്തവം. പക്ഷേ അന്നൊന്നും ഒരു സംഘടനയും ഇതിനെതിരെ
രാജ്യവ്യാപകമായി സമരം ഒന്നും ചെയ്തിട്ടില്ല. എന്നാൽ ഇന്നത് ചെയ്യുന്നതിനുള്ള കാരണം പുതിയ ഗവൺമെൻറ് ഓർഡർ പ്രകാരം ഇത്തരം ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടർമാർക്ക് നിയമസാധുത കൈവന്നിരിക്കുകയാണ് അതാണ് അവരെ പ്രകോപിതരാക്കിയത്. അധികം വൈകാതെ ഇന്ത്യയിലൊട്ടാകെ ഉള്ള ആയുർവേദ കോളേജുകളിൽ മേൽപ്പറഞ്ഞ എല്ലാ ശസ്ത്രക്രിയകളും നടക്കും അത് വരും കാലഘട്ടത്തിൽ നമുക്കത് കാണുവാൻ ആയിട്ടും സാധിക്കും. ഇത് ശസ്ത്രക്രിയ വിജ്ഞാനം കുത്തകയായി വെച്ചിരിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന് ഒരു വെല്ലുവിളി തന്നെയാണ്. എനിക്കിവിടെ പറയാനുള്ളത് ഭൗതിക ശാസ്ത്രത്തിന്റെ നേട്ടങ്ങൾ ആരുടെയും സ്വന്തമല്ല എന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. എന്നുപറഞ്ഞാൽ വിജ്ഞാനം ആരുടെയും തറവാട് സ്വത്തല്ല , പിന്നെ നിങ്ങൾ ശസ്ത്രക്രിയയുടെ പിതാവ് എന്നും ഞങ്ങളുടെ ഗുരുനാഥനും മാർഗ്ഗദർശിയും ആയ ആചാര്യൻ ശുശ്രുതൻ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് "പുതിയ അറിവുകൾ എന്തുണ്ടെങ്കിലും അത് പഠിക്കണം അത് നമ്മുടെ ശാസ്ത്രത്തോട് കൂട്ടിച്ചേർക്കണം " അതുതന്നെയാണ് ഞങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതും ഇനി ചെയ്യാൻ പോകുന്നതും. അതിനുള്ള എല്ലാ ആർജ്ജവവും ധന്യന്തരിയുടെയും സുശ്രുതന്റെയും പിന്മുറക്കാരായ ആയുർവേദ സർജന്മാർക്ക് ഉണ്ട് അവർ അത് ചെയ്യുക തന്നെ ചെയ്യും അതിനെതിരെ ഒരു സംഘടനയും നിരാഹാരം കിടന്നിട്ടും പ്രതിഷേധിച്ചിട്ടും കാര്യമില്ല.

ഡോ.പൗസ് പൗലോസ്

Post a Comment

0 Comments