തലൈവർക്ക് വാഴ്ത്തുക്കൾ

ഞാൻ പത്തിൽ പഠിക്കുന്ന കാലം അത് വരേ തമിഴ് പടങ്ങളും അധികം കണ്ടിട്ടില്ല പിന്നെ തമിഴ് നടന്മാരോട് ഒന്നും ഒരു ആരാധനയും  തോന്നിയിട്ടില്ല.  അങ്ങനെ പത്താം ക്ലാസ്സ് പരീക്ഷയുടെ സ്റ്റഡിലീവ് സമയം 2002 അന്നത്തെ അധ്യാപക സമരം കാരണം SSLC പരീക്ഷ നീട്ടി വെച്ചു പഠിച്ച് ബോറടിച്ചപ്പോൾ ഞാനും എന്റെ സുഹൃത്ത് നിഖിലും ഒരു സിനിമ കാണാമെന്ന് വിചാരിച്ചു. അവൻ എന്നോട് "പടയപ്പാ" സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു  അന്നേവരെ തമിഴ് പടങ്ങൾ ഒന്നും കാര്യമായിട്ട് കണ്ടിട്ടില്ലാത്ത ഞാൻ ആ സിനിമ കാണാം എന്ന് തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ പോയി "പടയപ്പ" കാസറ്റ് എടുത്തു അന്നൊക്കെ വി സി ആർ ആയിരുന്നല്ലോ സിഡി പ്ലെയർ ഒന്നും അത്ര പ്രചാരത്തിൽ ആയിട്ടില്ല. ആദ്യമായാണ് ഞാൻ രജനികാന്ത് സിനിമ കാണുന്നത് എന്തോ ആ നടനോട്  അന്ന് വലിയ ആരാധന തോന്നി ആളുടെ സ്റ്റൈലും ഡയലോഗ് ഒക്കെ എനിക്ക് അങ്ങ് പിടിച്ചു. പിന്നീട് പടയപ്പ നാലഞ്ചു വട്ടം കണ്ടു 😁 അതെന്തുകൊണ്ടാണെന്ന് അറിയില്ല ആ നാടിന്റെ സ്റ്റൈൽ വളരെ ഇഷ്ടമാണ് അന്നും ഇന്നും. പിന്നീട് അദ്ദേഹത്തിന്റെ എല്ലാം നല്ല പടങ്ങളും മുടങ്ങാതെ കണ്ടിട്ടുണ്ട് അതിനാൽ എഴുപതാം പിറന്തനാൾ ആഘോഷിക്കുന്ന തലൈവർക്ക് വാഴ്ത്തുക്കൾ  ❤️

Comments