Random Post

കാർഷിക സമരം വിജയിക്കട്ടെ

ലോക ചരിത്രത്തിലെ ഏറ്റവും വലിയ കാർഷിക സമരം ആണ് തലസ്ഥാനത്ത് നടക്കുന്നത്  സമരത്തിനിടയിൽ കൊടും ശൈത്യത്തിൽ പെട്ട് ഒരുപാട് പേരുടെ ജീവൻ പോലിഞ്ഞൂ നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണ് അവർ അവിടെ കിടന്ന് സമരം ചെയ്യുന്നത്. കാർഷികവിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ വേണ്ടി അവർ ചെയ്യുന്ന സമരം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന മാധ്യമങ്ങളും നമുക്ക് ചുറ്റുമുണ്ട്. ഈ സമരത്തെക്കുറിച്ച് വലിയ കാര്യമായ വാർത്തകളൊന്നും ഒരു മാധ്യമങ്ങളിലും കാണുന്നില്ല. അതുപോലെതന്നെ പണ്ട് ഇന്ധന വില നിർണയിക്കാൻ കോർപ്പറേറ്റുകൾ കൊടുത്തതിന്റെ ഭവിഷ്യത്ത്  പൊതുജനങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു തോന്നിയ പോലെയാണ് വില ദിനംപ്രതി 10 പൈസയും 15 പൈസയുമായി പെട്രോളിനും ഡീസലിനും വില കൂടുന്നുത്. കുറച്ചുകൂടി കഴിഞ്ഞാൽ പെട്രോളിനും ഡീസലിനും ഏകദേശം ഒരേ വില തന്നെയാകും. നമുക്കറിയാത്ത ഒരുപാടുപേർ നമുക്ക് ഓരോരുത്തർക്കും വേണ്ടി ജീവൻ വെടിഞ്ഞും പ്രതികരിക്കാൻ എവിടെയൊക്കെയോ ഉള്ളതുകൊണ്ട് നമ്മളെല്ലാവരും ഇന്ന് ഇവിടെ കുറച്ചെങ്കിലും സ്വസ്ഥമായി ഇരിക്കുന്നത്. നമുക്ക് അന്നം തരുന്ന കർഷകർ അവരുടെ നിലനിൽപ്പിനായി ചെയ്യുന്ന ഈ ഭൂമിയിൽ കണ്ടതിൽ വച്ച് ഏറ്റവും വലിയ കാർഷിക സമരം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.💪

Post a Comment

0 Comments