Random Post

ഏലാദികല്‌ക്കലേപം

ഏലാദികല്‌ക്കലേപം
(അ ഹൃ സൂ അ 15)
ചിറ്റേലം, പേരേലം, അറബിക്കുന്തിരിക്കം, കൊട്ടം, ഞാഴൽപ്പൂവ്,
ജടാമാഞ്ചി, ഇരുവേലി,
നാൻമുകപ്പുല്ല്, ചോനകപ്പുല്ല്, കച്ചോലം, ഇലവർങ്ഗം, പച്ചില, തകരം,☆ തൂണിയാങ്കം,
ജാതിക്ക, നറുംപശ, മുത്തുച്ചിപ്പി ,പുലിച്ചുവടി,
ദേവതാരം, കാരകിൽ,
തിരുവട്ടപ്പശ, കുങ്കുമപ്പൂവ്,
ചണ്ണക്കിഴങ്ങു്, ഗുഗ്ഗുലു (ശു), ☆ സാമ്പ്രാണി, ☆കരിങ്ങാലിക്കാതൽ,☆ ചെറുപുന്ന, നാഗപ്പൂവ്'
ഇവ പൊടിച്ച് തേങ്ങാപ്പാലിലൊ, പശുവിൻ പാലിലൊ, പശുവിൻ നെയ്യിലൊ, മോരിലൊ, മരോട്ടി എണ്ണയിലൊ അരച്ച് ലേപനം ചെയ്യുക.
ചൊറിച്ചിൽ, വട്ടപ്പുണ്ണ്,വർണ്ണപ്രസാദനം, വിഷം, ത്വഗ്‌രോഗം,
രക്തദൂഷ്യം എന്നിവയിൽ ഉപയോഗിക്കാം.

Post a Comment

0 Comments