Random Post

കോവൽ

കോവൽ


കോവൽ രണ്ടിനം ഉണ്ട് കറിക്ക് ഉപയോഗിക്കുന്ന നാടൻ കോവലും മരുന്നിന് ഉപയോഗിക്കുന്ന കാട്ടുകോവലും. 

നാട്ടു കോവൽ 
രസം = മധുരം 
ഗുണം = ഗുരു 
വീര്യം = ശീതം 
വിപാകം = മധുരം 

കാട്ടുകോവൽ 
രമ്പം = തിക്തം - കഷായം 
ഗുണം = ലഘു- ലേഘനം 
വീര്യം = ശീതം 
വിപാകം = മധുരം  

ഇലയും തണ്ടും കായും വേരും ഔഷധ 'മായി ഉപയോഗിക്കുന്നു. 

കോവൽ രക്ത പിത്തത്തിനും പാണ്ഡുവിനും മഞ്ഞ പിത്തത്തിനും പിത്ത വികാരങ്ങൾക്കും രക്ത വികാരങ്ങൾക്കും നീരിനും . 

കോവൽ, സംസ്കൃതത്തിൽ ബിംബീ ബിംബികാ എന്നും അറിപ്പെടുന്നു,
കയ്പുളളതും ഇല്ലാത്തതുമായി രണ്ടു തരത്തിലുണ്ട്,

കോവക്ക പിത്ത രക്ത വികാരങ്ങൾ നീര് എന്നിവയെ കുറക്കുകയും കുറഞ്ഞ രീതിയിൽ വാതം വയറുവീര്‍പ്പ് മലബന്ധം എന്നിവ ഉണ്ടാക്കുകയും ചെയ്യും.

ശരീരത്തിനാവശ്യമായ ധാതുക്കൾ വിറ്റാമിനുകള്‍ ആന്‍റി ഒാക്സിഡന്‍റുകള്‍ മാംസ്യം അന്നജം നാരുകൾ എന്നിവയാല്‍ സമ്പുഷ്ടമാണ് കോവക്ക
പ്രമേഹരോഗശമനത്തിന് കോവക്ക നല്ലതാണ്,
കോവയ്ക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണ്.

Post a Comment

0 Comments