Random Post

കാർത്തോട്ടി




കാർത്തോട്ടി  
Capparis zeylanica

കുടുമ്പം = കപ്പാരിഡേസീ
ശാസ്ത്രനാമം = കപ്പാരിസ് സ്പൈനോസ
പര്യായം = കപ്പാരിസ് സെയ് ലാനിക്ക
സംസ്കൃതം = കണ്ടകലതാ, ഗാന്ധാര:
ഹിന്ദി = കബ്ര
ഗുജറാത്തി = കബരീ
തെലുഗു = കോകിലാക്ഷമു
തമിഴ് = കാത്തോട്ടി
ഇംഗ്ലീഷ് = കാപെർ

മറ്റ് പോരുകൾ
എലിപ്പയർ ,ഗിടോരൻ

രസാദിഗുണങ്ങൾ
രസം = കടു, തിക്തം
ഗുണം= തീക്ഷ്ണം
വീര്യം = ഉഷ്ണം
വിപാകം = കടു

രാസഘടകങ്ങൾ
വിത്തിൽ 34 - 36% ഇളം മഞ്ഞ നിറമുള്ള എണ്ണ അടങ്ങിയിട്ടുണ്ട്. വേരിൻമേൽ തൊലിയിൽ റൂട്ടിക് അമ്ലവും വെളുത്തുള്ളിയുടെ ഗന്ധമുള്ള ഒരു ബാഷ്പശീലപദാർത്ഥവും അടങ്ങിയിട്ടുണ്ട്.പുഷ്പ മുകുളത്തിൽ ഒരു ഗ്ലൂക്കോസൈഡ്, റൂട്ടീൻ, റൂട്ടിക് അമ്ലം, പെക്ററിക് അമ്ലം വെളുത്തുള്ളിയുടെ ഗന്ധമുള്ള ഒരു പദാർത്ഥം, സാപോണിൻ എന്നിവ അടങ്ങിയിരിക്കുന്നു പൂമൊട്ടിൽ ഐസോതയോസയനേറ്റ്, തയോസയനേറ്റ്, സൾഫൈഡുകൾ ഇവ അടങ്ങിയിരിക്കുന്നു

രൂപവിവരണം
മുള്ളുകളുള്ള പരന്ന് പടരുന്ന കുറ്റിച്ചെടി. ഇലകൾ പല വലിപ്പത്തിലും ആകാരത്തിലും കാണപ്പെടുന്നു 1-2.5 സെ.മി നീളവും O.75-2 സെ.മി വീതിയുമുണ്ട്; അണ്ഡാകാരത്തിലോ വൃത്താകാരത്തിലോ കുന്താകാരത്തിലോ കാണപ്പെടുന്നു; മിനുസമുള്ളതോ രോമിലമോ ആണ്. അനുപർണ്ണങ്ങൾ മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. മുള്ളുകൾക്ക് ഇരുണ്ട ചാരനിറമോ ഓറഞ്ച് നിറമോ ആണ് കൊളുത്തു പോലെ വളഞ്ഞോ വളവില്ലാതെയോ കാണുന്നു എകലപുഷ്പങ്ങൾ പത്രകക്ഷത്തിൽ നിന്നുണ്ടാകുന്നു. പുഷ്പവൃന്തം നേർത്തതാണ്.ബാഹ്യദളങ്ങൾ 4. ദളങ്ങൾക്ക് 2-3 സെ.മി നീളം കാണും. വെള്ളനിറം കേസരതന്തുക്കൾക്ക് പർപ്പിൾ നിറമാണ് ഫലം 1-2 സെ.മി നീളമുള്ളതും വരിപ്പുകളോടു കൂടിയതുമാണ് പഴുക്കുമ്പോൾ നല്ല ചുവപ്പു നിറമാകുന്നു.

വിതരണം

ദക്ഷിണേന്ത്യ, അഫ്ഗാനിസ്ഥാൻ, കച്ച്, സിന്ധ്, ഗുജറാത്ത്, എന്നീ പ്രദേശങ്ങളിൽ വന്യമായിവളരുന്നു

ഔഷധഗുണം
അഗ്നിദീപ്തി വർദ്ധിപ്പിക്കുന്നു. ജ്വരഹരമാണ്. വാതകഫവികാരങ്ങൾ ശമിപ്പിക്കുന്നു.സ്നായുരോഗം, നീര്, ഗ്രന്ഥിരോഗങ്ങൾ ഇവ ശമിപ്പിക്കും ഇലക്കും പൂവിനും അണുനാശകശക്തിയുണ്ട്

ഔഷധയോഗ്യ ഭാഗങ്ങൾ :- വേരിൻമേൽ തൊലി, ഇല, പൂമൊട്ട്, പൂവ്, ഫലം

ലോകമെമ്പാടും ഇതിൻ്റെ ഫലവും പൂമൊട്ടും അച്ചാറിനായി ഉപയോഗിക്കുന്നു ഫലത്തിന് തീക്ഷ്ണഗുണമുള്ളതുകൊണ്ട് കഫവാതസംയുക്ത ദോഷങ്ങൾ കൊണ്ടുള്ള രോഗങ്ങൾ ശമിപ്പിക്കാൻ നല്ലതാണ്.

ഇതിൻ്റെ വേരിൻമേൽ തൊലി വിധിപ്രകാരം കഷായം വെച്ച് കുടിച്ചാൽ വാതരക്തം, പ്രതിശ്യായം, ഉദരവേദന ഇവയ്ക്ക് ശമനം ഉണ്ടാവുന്നതാണ്
പൂവ് വെറുതെ ചവച്ചു തിന്നാൽ സ്കർവിരോഗത്തിനു് വളരെ കുറവു കിട്ടും

Post a Comment

0 Comments