Random Post

വിഷചികിത്സ ആയുർവേദത്തിൽ

ഒട്ടേറെ ഇനം പാമ്പുകളുള്ളതിൽ മുക്കാൽ ഭാഗവും വിഷമില്ലാത്തവയാണ്. വിഷമുള്ളതിൽ തന്നെ എല്ലാ കടിയിലും മരണകാരണമാവും വിധം വിഷം കയറണമെന്നുമില്ല. 
കടിയേൽക്കുകയാണങ്കിൽ പാമ്പിനെ തിരിച്ചറിയാൻ ശ്രമിക്കണം.
എത്രയും പെട്ടന്ന് ചികിത്സകനെ തേടുന്നതിനിടയിൽ പ്രഥമ ചികിത്സയ്ക്ക് സമയമുണ്ടങ്കിൽ മാത്രം ചില മരുന്നുകൾ ചെയ്യാവുന്നതാണ്.
ഓർക്കുക പ്രഥമ ചികിത്സ ചെയ്യുന്നതിന് വേണ്ടി മാത്രം സമയം മിനക്കെടുത്തരുത്.
പ്രഥമ ചികിത്സയ്ക്കുള്ള മരുന്നുകൾ എണ്ണിയാൽ തീരാത്ത വയത്രെ,
പക്ഷെ അതെല്ലാം ഉടനെ കിട്ടണമെന്നില്ലല്ലൊ.
ഈശ്വരമുല്ല, അമിൽ പൊരി, കരിമുരിക്ക്, വേലി പരുത്തി, വാഗ മരം, കൊടിത്തു വവേര്, മുക്കുറ്റി, മല താങ്ങി, കൊടാശാരി, പേഴ്, പൂടച്ചുണ്ട, എരിക്ക്, മുതലായ ഔഷധസസ്യങ്ങളൊന്നും പാമ്പ് കടിയേറ്റ നിമിഷം കിട്ടികൊള്ളണമെന്നില്ല.
വില്ല്യാദി ഗുളികയൊ, മൃത സജ്ജീവനീ ഗുളികയൊ, മൃത്യഞ്ജയം ഗുളികയൊ വീട്ടിൽ ഉണ്ടാകണമെന്നുമില്ല.
അതിനാൽ നിങ്ങളുടെ വീട്ടിൽ എളുപ്പത്തിൽ കിട്ടുന്നത് കൊണ്ട് മാത്രം പ്രഥമ ചികിത്സ ചെയ്താൽ മതി. വിഷത്തിന്റെ ശക്തി കുറയ്ക്കാം.
1- പേര തളിരും കുരുമുളകും കൂടി അരച്ച് കൊടുക്കാം.
2.. തുമ്പ നീരിൽ കുരുമുളക് അരച്ച് കൊടുക്കാം.
3. നീല മരിവേര് പാലിൽ കൊടുക്കാം
4. ശംഘു പുഷ്പ വേര് പാലിൽ കൊടുക്കാം
5.തകരയുടെ വേരൊ ഇല യൊ അരച്ച് പാലിൽ കൊടുക്കാം.
6. തുളസി, തൊട്ടാവാടി ഇവയിലൊന്ന് ഇടിച്ച് പിഴിഞ്ഞ നീര് കൊടുക്കാം.
7. പുല്ലാഞ്ഞിയില നീര് കൊടുക്കാം
8. വിഷപച്ച, തുളസിയില, മഞ്ഞൾ നീര് പുരട്ടുകയും സേവിക്കുകയും ചെയ്യാം
9. മഞ്ഞളില്ലങ്കിൽ കൂവയുടെ ഇല അരച്ച് പുരട്ടാം.
10: കാഞ്ഞിരപട്ട അരച്ച് പുരട്ടം.
11. പാടക്കിഴങ്ങ് അരച്ച് കഴിക്കാം.
12.കരാനൊച്ചിയില മഞ്ഞളും ചേർത്ത് പുരട്ടാം.
13. കീഴാർ നെല്ലി സമൂലം പാലിൽ കഴിക്കാം.
| 4. ചുക്ക് അരച്ച് പാലിൽ സേവിക്കാം.
15-മുരിങ്ങ വേരിന്മേൽ തൊലി സേവിക്കുകയും പുരട്ടുകയും ചെയ്യാം.
16: ആനച്ചുവടിയും മഞ്ഞളും സേവിക്കുകയും പുരട്ടുകയും ചെയ്യാം.
17 ' ആര്യവേപ്പിലയും മഞ്ഞളും സേവിക്കുകയും പുരട്ടുകയും ചെയ്യാം.

Post a Comment

0 Comments