Random Post

പൂവന്‍കുറുന്തലാദി ആവണക്കെണ്ണ

പൂവന്‍കുറുന്തലാദി ആവണക്കെണ്ണ

പൂവന്‍കുറുന്തല്‍, പഴമ്പാശി, ഞാറയില, കയ്യോന്നി, ഉഴിഞ്ഞ, ആടലോടകത്തില, വെറ്റില, ചിത്രപ്പാല, ഞവര, (പനിക്കൂര്‍ക്ക) വിഷ്ണുക്രാന്തി, കടുകില, പനച്ചിയില,മാന്തളിര്, വെളളക്കുടങ്ങല്‍ ,(മുത്തിള്‍) കറുന്തകാളി ,ബ്രഹ്മി ,ഇവ അരപ്പലം വീതം. കൃഷ്ണതുളസിയില, ചുവന്നുളളി, ഇവ നാലുപലം വീതം. ഇടിച്ചുപിഴിഞ്ഞ നീരില്‍ ഇരുന്നാഴി ആവണക്കെണ്ണയും കല്‍ക്കത്തിന് നറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങാ, പാടത്താളിക്കിഴങ്ങ്, കുടകപ്പാലവേര്‍ത്തൊലി, പര്‍പ്പടകപ്പുല്ല്, ഇളയ മാതളനാരങ്ങാ, ഇവ രണ്ടുകഴഞ്ചുവീതവും ദേവതാരം, എരട്ടിമധുരം, ജീരകം, വേപ്പിന്‍തൊലി, ജാതിക്കാ, ജാതിപത്രി, ഗ്രാമ്പൂവ്, ക്രോശാണി, അതിവിടയം, അമുക്കുരം, ചിറ്റരത്ത, പാറങ്കി, കായം, കടുകരോഹിണി, നിര്‍വേശി, ഗരുഡപ്പച്ച, രണ്ടും ഇവ രണ്ടുകഴഞ്ചുവീതവും അരച്ചുചേര്‍ത്ത് അരക്കു പാകത്തിലരിച്ച് അര ഔണ്‍സുവീതം കാലത്തും വൈകിട്ടും സേവിക്ക; ശ്വാസംമൂട്ട്, ജ്വരം, കണ, മയക്കം, ഇവ ശമിക്കും. മലവും മൂത്രവും തടസ്സമില്ലാതെ പോകും. വയറ്റിലെപ്പുണ്ണ്, പൂപ്പ്, മുതലായ ഉപദ്രവങ്ങളും ശമിക്കും.

Post a Comment

0 Comments