Random Post

ചീനപ്പാവ്

പാവ്

"പാവിൽ അടങ്ങാത്ത കരപ്പനില്ല" എന്ന ചൊല്ല് പ്രസിദ്ധമാണ്.പണ്ട് കാലത്തു മുറിവുകൾ, ചൊറികൾ, പഴുപ്പുകൾ, എന്നിവ ഭേദമാക്കാൻ പാവ് ചേർത്ത കഷായം മികച്ച പോംവഴി ആയി ആയുർവേദ ആചാര്യന്മാർ നിർദ്ദേശിച്ചിരുന്നു. ഇന്നത്തെ ആന്റി ബയോട്ടിക്കുകളുടെ സ്ഥാനമാണ് ആയുർവേദത്തിൽ പാവിന് നൽകുന്നത്. പാവ് കഴിക്കുമ്പോൾ പഥ്യാചാരണം അത്യാവശ്യമാണ് എന്നോർക്കുക.
ജപ്പാൻ, ചൈന,ഇന്ത്യ എന്നിവടങ്ങളിൽ പാവ് ധാരാളമായി കാണപ്പെടുന്നു. ഇപ്പോൾ ഭാരതത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാവ് ധാരാളമായി വളർത്തുന്നു. ഊട്ടി, മൂന്നാർ, തുടങ്ങിയ സ്ഥലങ്ങളിൽ പാവ് കൃഷി ചെയ്യുന്നുണ്ട്.
സ്വല്പം ശക്തമായ തണ്ടുകളോടെ പിടിച്ചു കയറുന്ന വർഗ്ഗത്തിൽപെട്ട ചെടിയാണ് പാവ്.
ദീർഘവൃത്താകൃതിയിൽ അറ്റം കൂർത്ത ഇലകളാണ് തണ്ടിൽ. ഒന്നു ഇടവിട്ടു ഇലകൾ വളരുന്നു. വെളുത്ത പൂക്കളും ചെടിയിൽ ഉണ്ടാകുന്നു. കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത്. ചീനപാവ് ചവർപ്പു രസത്തോട് കൂടിയതാണ്. ഉഷ്ണ വീര്യമാണ്. നീരോട് കൂടിയ വേദനമാറ്റുന്നതിനും ശോധനയ്ക്കും ഉത്തമമാണ്. കൂടാതെ പറങ്കിപുണ്ണിനും പാവ് ഫലപ്രദമായ ഔഷധമാണ്. കുഷ്ഠം, മറ്റു ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും പാവ് ഉത്തമമായ ആയുർവേദ ഔഷധമാണ്. അപസ്മാരം, വയറു വേദന, ഞരമ്പ് സംബന്ധമായ രോഗങ്ങൾ,സോറിയാസിസ്, ശുക്ള സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും പാവ് ഫലപ്രദമാണ്.
'ഭാവപ്രകാശത്തി'ലാണ് ചീനപ്പാവിനെക്കുറിച്ചു ആദ്യമായി വിവരിക്കുന്നത്.
പാവ് ഇംഗ്ലീഷിൽ 'china root' എന്നും സംസ്‌കൃതത്തിൽ 'മധു സ്നേഹി' എന്നും പറയുന്നു.
പാവ് പാലിലോ ,കാട്ടുള്ളി വേരിലോ കൂവളത്തിന്റെ വേരു കൊണ്ടു വെച്ച കഷായത്തിൽ വേവിച്ചു ഉണക്കിയാൽ ശുദ്ധമാകുന്നു.

Post a Comment

0 Comments