Random Post

ഹൃദ്യം

वृक्षाम्लबदरडाडिम-
कुवलाम्राम्रातलिकुचकरमर्दम् ।
हृद्यं समातुळुङ्गाम्ल -
वेतसं विद्धि वर्गमिमम् ॥
മരപ്പുളി, ലന്ത, മാതളനാരങ്ങ, വലിയലന്ത, മാങ്ങ, അമ്പഴം, അയനി, പനിച്ചം,
വലിയ നാരങ്ങ, ഞെരഞ്ഞാമ്പുളി ഈ വർഗത്തെ ഹൃദ്യമെന്നറിക
☆ഹൃദ്യമെന്നതിന്നു ഹൃദയമെന്ന അവയവത്തിന്നു ഹിതമെന്നും, മനസ്സിന്നു പ്രീതി ഉണ്ടാക്കുന്നതെന്നും അർത്ഥമുണ്ട് .ഇവിടെ
ഹൃദയത്തിന്നു ഹിതമെന്ന
ർത്ഥം. ഷട് രസങ്ങളിൽ
അമ്ലം മാത്രമാണല്ലൊ ഹൃദ്യം.
☆☆☆☆☆☆☆☆☆☆☆
ഉപായപ്രയോഗങ്ങൾ :
അതിസാരഹരം:-
നാലു കടുക്ക കുരുകളഞ്ഞ് ഇന്ദുപ്പ് നിറച്ചു കെട്ടി പൊതിഞ്ഞ്
ചുട്ട് പൊടിച്ച് എണ്ണയിൽ കുടിച്ചാൽ പോക്കു നില്ക്കും.
ഞാറൽക്കുരുന്നു പിഴിഞ്ഞു തേങ്ങാപ്പാലും
കൂട്ടി കുടിപ്പിക്ക.അതിസാരം
ശമിക്കും.

Post a Comment

0 Comments