ബലാഗുളൂച്യാദി കഷായം


वृक्षादन्यादि महाकषायम्
वृक्षादनीश्वदंष्ट्रा -
दर्भेत्कटवसुकवशिरकुशका३ााः।
मूत्रं विरेचयेयु -
र्गुन्द्रा पाषाणभेदश्च ॥
ഇത്തിക്കണ്ണി, നായ്ക്കുരണ, ദർഭ,ഞമ,
താർതാവൽ, അത്തിത്തി
പ്പലി, കുശ, ആറ്റുവഞ്ഞി,
പൊട്ടപ്പുല്ല്, കല്ലൂർവഞ്ചി
എന്നിവ മൂത്രത്തെ പ്രവർ
ത്തിപ്പിയ്ക്കും.

ബലാഗുളൂച്യാദി കഷായം
(ചി മ വാ ശോ ചി )
ബലാഗുളൂചീ സുരപാദപാനാ -
മാറോടുനാലോടഥരണ്ടിനോട് I
കഴഞ്ചു കൊണ്ടുള്ള കഷായപാനാ -
ദശേഷവാതം ശമയേതി സദ്യ: II
കുറുന്തോട്ടിവേര് 30 ഗ്രാം
ചിറ്റമൃത് മൊരിനീക്കി 20 ഗ്രാം
ദേവതാരം 10 ഗ്രാം കഴുകി കുടഞ്ഞു അരിഞ്ഞു ചതച്ചു ഒരു ലിറ്റർ വെള്ളത്തിലിട്ടു കഷായം വെച്ച് 250 മി.ലി.
ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി.ആക്കി കാലത്തും വൈകുന്നേരവും കൊടുക്കുക.
യുക്തം പോലെ ക്ഷീരബല ആവർത്തികൾ, കാരസ്ക്കര ഘൃതം, ധാന്വന്തര ഘൃതം, മധുയഷ്ട്യാദി മെഴു പാകം ഇവയിലൊന്ന് പ്രക്ഷേപമായി ചേർക്കാം.
ഈ കഷായം പാൽ കഷായമായും നൽകാറുണ്ട്.
ചികിത്സാമഞ്ജരിയിൽ തന്നെ -
ബലാനാലമൃതാഷട്ച
ദാരുരണ്ടു കഴഞ്ചുമായ്
സപാൽ കഷായം പാതവ്യം
വാതരക്താംഗമർദ്ദജിത് -
കുറുന്തോട്ടിവേര് 20 ഗ്രാം
ചിറ്റമൃത് മൊരി നീക്കി 30 ഗ്രാം, ദേവതാരം 10 ഗ്രാം
കഴുകി അരിഞ്ഞു ചതച്ച് അയച്ചു കിഴികെട്ടി 500 മി.ലി. പാലും 500 മി.ലി.വെള്ളവും ചേർത്തതിലിട്ടു കാച്ചി കിഴി കൊണ്ടിളക്കി വറ്റിച്ച് 250 മി.ലി.ആക്കി കിഴി കൊണ്ടിളക്കി വറ്റിച്ച് 250 മി.ലി.ആക്കി കിഴി ഊറ്റികളഞ്ഞു്,
ശതാവരീ ഘൃതം, ശതാവരീ ഗുളം, ദശമൂല ഹരീതകി ഇവയിലൊന്ന് യുക്തം പോലെ 10 ഗ്രാം അത്താഴപ്പൂറമെ സേവിച്ച്
മീതെ കുടിക്കുക.
ഇതു തന്നെ
കുറുന്തോട്ടി 5 ഗ്രാം, ചിറ്റമൃത് ഏഴര ഗ്രാം, ദേവതാരം രണ്ടര ഗ്രാം
വീതം എടുത്ത് 150 മി.ലി.പാലും 600 മി.ലി.വെള്ളവും ചേത്ത് കാച്ചി 150 മി.ലി.ആക്കി
പാൽ കഷായം തയ്യാറാക്കി ഉപയോഗിക്കാം.

Comments