സഹചരാദി കഷായം

चण्डाम्लवेतस३ाटी -
तामलकीसुरसहिङ्गुजीवन्त्यः I
पुष्करमूलैलागुरु -
वर्गोfयं श्वास३ामनाय ॥
ചണ്ണക്കിഴങ്ങ്, ഞെരിഞ്ഞാമ്പുളി, കച്ചുരി
കീഴാർനെല്ലി, തുളസി, കായം, അടപതിയൻ, പുഷ്ക്കരമൂലം, ഏലത്തരി ,അകിൽ
ഈ വർഗ്ഗം ശ്വാസത്തെ ശമിപ്പിയ്ക്കുന്നതിനുള്ള താകുന്നു.
☆☆☆☆☆☆☆☆☆☆☆
സഹചരാദി കഷായം
(അ ഹൃ വാ വ്യാ ചി )
സഹചരം സുരദാരു സനാഗരം
ക്വഥിതമംഭസി തൈലവിമിശ്രിതം I
പവനപീഡിത ദേഹഗതി: പിമ്പേത്
ദ്രുതവിളംബിതഗോ ഭവതീച്ഛയാ II
കരിങ്കുറിഞ്ഞിവേര്, ദേവതാരം, ചുക്ക് ഇവ മൂന്നും 20 ഗ്രാം വീതം
വെള്ളം ഒരു ലിറ്റർ
വറ്റിച്ച് 250 മി.ലി.ആക്കുക
പകുതി വീതം കഷായം പിഴിഞ്ഞരിച്ച് കുറുക്കി 75 മി.ലി.ആക്കി നല്ലെണ്ണയൊ, സഹചരാദി മെഴു പാകമൊ രണ്ടര മി.ലി. ചേർത്ത് കാലത്തും വൈകുന്നേരവും നൽകുക.
കരിങ്കുറിഞ്ഞി ദേവദ്രു
നാഗരൈ: ക്വഥിതം ജലം
ത്രീണിദ്വൈകമിദം സർവം
വാതരോഗെ വിശേഷത:
എന്ന കേരളീയപാഠ പ്രകാരം 6-4-2 എന്ന ക്രമത്തിൽ കഷായം തയ്യാറാക്കിയാണ് വരുന്നത് '
सहचरं सुरदारुसनागरं
त्रयमथद्वयमेकमिति क्रमात् ।
क्वथितमंभसितैलविमिश्रितं
पिबति वातविकारविना३ानम् ॥
എന്ന അഷ്ട വൈദ്യ വാമൊഴിയും ഉണ്ട്

Comments