Random Post

ശിശു രോഗങ്ങളിൽ ചെറിയ പ്രയോഗങ്ങൾ

ശിശു രോഗങ്ങളിൽ ചെറിയ പ്രയോഗങ്ങൾ

നവ ജാത ശിശുക്കളുടെ പനിക്ക്:-

രണ്ടു തുള്ളി പനികൂര്ക്ക നീരില്‍ മൂന്നിരട്ടി തേന്‍ ചേര്ത്തു രണ്ടു തുള്ളി വീതം ഇടവിട്ട്‌ കൊടുക്കുക. 

വയമ്പ് കയ്പ്പ ഇല യുടെ നീരില്‍ അരച്ച് ചാലിച്ച് നാവില്‍ തേച്ചു കൊടുക്കുക.

കടുകു രോഹിണി പൊടിച്ചു മുലപ്പാലില്‍ ചാലിച്ച് പല വട്ടമായി കൊടുക്കുക.

മൂക്കടപ്പും ജലദോഷവും :-

പനികൂര്ക്കം ഇല അരച്ച് പാല്‍ കഞ്ഞിയില്‍ ചേര്ത്തു മുലയൂട്ടുന്ന അമ്മ സേവിക്കുക . പനികൂര്ക്ക ഇല വാട്ടി പിഴിഞ്ഞ നീര് ചെറു ചൂടോടു കൂടി ഒരു തുള്ളി വീതം കുഞ്ഞിനു കൊടുക്കുക . പനികൂര്ക്ക ഇല നീര് തുണിയില്‍ നനച്ചു നെറ്റിയില്‍ ഇടുക .

ചുക്കും മല്ലിയും തിളപ്പിച്ച വെള്ളം അമ്മ കുടിക്കുക 

തുളസി ,ഇഞ്ചി ,ഉള്ളി എന്നിവയുടെ നീര് അല്പം വെള്ളം ചേര്ത്തുക കുടിക്കുക.

ഇഞ്ചി നീരില്‍ വെട്ടുമാറന്‍ ഗുളിക ഉരച്ചു ചേര്ത്തുച കഴിക്കുക 

മുത്തങ്ങാ കിഴങ്ങും പർപ്പവടക പുല്ലും കഷായം വെച്ച് കഴിക്കുക. ഈ കഷായത്തില്‍ ഗോരോചനാദി ഗുളിക ചേര്ത്തു കഴിക്കുന്നത്‌ കൂടുതല്‍ ഗുണപ്രദം .

ചുക്ക്, തിപ്പലി ,പര്‍പ്പടക പുല്ലു ,കടുക്കാത്തോട് ഇവ 100 ഗ്രാം വീതം അരിഞ്ഞു 5 ലിറ്റര്‍ വെള്ളത്തില്‍കഷായം വെച്ച് 1 ലിറ്റര്‍ ആക്കി 250 ഗ്രാം 
ശര്‍ക്കരയും 5 ഗ്രാം ഇന്തുപ്പും ചേര്ത്തു കലക്കി കുറുക്കി 500 മില്ലി ആക്കി അരിച്ചു കുപ്പിയിലാക്കി 25 മില്ലി എടുത്തു സമം തിളപ്പിച്ചാറിയ 
വെള്ളം ചേര്ത്തുു ഒരു ആനന്ദ ഭൈരവന്‍ ഗുളിക ഉരച്ചു ചേര്‍ത്തു 2 നേരം സേവിക്കുക.

മുലപ്പാല്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യും ആയുര്‍വേദം ചില പരിഹാരങ്ങള്‍ പറയുന്നു .

മുത്തങ്ങാ പാലില്‍ അരച്ച് ചേര്ത്തു സേവിക്കുക 
ഉലുവാ നെയ്യില്‍ വറുത്തു പൊടിച്ചു സേവിക്കുക 
ശതാവരി ഉണക്കി പോടിചെടുത്തു പാലില്‍ കാച്ചി കുടിക്കുക 
ശതാവരി പാല്‍ കഷായം കുടിക്കുക ( ശതാവരി ചതച്ചു കിഴി കെട്ടി പാലില്‍ ഇട്ടു തിളപ്പിചു കുടിക്കുന്നത് ശതാവരി പാല്‍ കഷായം )
പരുത്തി വേര് അരച്ച് നാടന്‍ കുത്തരി കാടിയില്‍ കുടിക്കുക .

ചുവന്നുള്ളി ശര്ക്കര ചേര്ത്തു ലെഹ്യമാക്കി കഴിക്കുക 

തെങ്ങിന്‍ പൂക്കുല ലേഹ്യം വീട്ടില്‍ ഉണ്ടാക്കി കഴിക്കുക 

ചെറിയ ഉള്ളി ചതച്ചെടുത്ത് പച്ച തേങ്ങാ തിരുമ്മി നല്ല വണ്ണം ചേര്ത്തു കഴിക്കുക .ഇതൊക്കെ ആണ് നാടന്‍ പ്രയോഗങ്ങള്‍ .

ശിശു പരിപാലനം : 

അതിസാരം ചര്ദ്ധി എന്നിവയില്‍ രോഗിക്ക് നിജലീകരണം ഉണ്ടാകാറുണ്ട് അത് അപകടാവസ്ഥയില്‍ ആകുന്നതിനു മുന്പ് കഞ്ഞി വെള്ളത്തിലോ ശുദ്ധമായ വെള്ളത്തിലോ ചെറുനാരങ്ങാ നീരും തേനും ചേര്ത്തു തുടര്ച്ച യായി നല്‍കണം .

പുളിയാരില ചതച്ചെടുത്ത് മോരില്‍ കലക്കി പല പ്രാവശ്യം കുടിക്കുക 

കൂവളത്തിന്റെ പച്ചകായ ഉണക്കി പൊടിച്ചു സേവിക്കുന്നത് വയറു കടിക്കു നന്ന് 

മാങ്ങയണ്ടി പരിപ്പ് പൊടിച്ചു തേന്‍ ചേര്ത്തു സേവിക്കുന്നത് അതിസാരം , പഴകിയ വയറു കടി ,രക്ത ചര്ദ്ധി എന്നിവയ്ക്ക് ഫല പ്രദം.

മുത്തങ്ങാ കഷായത്തില്‍ തേന്‍ മേമ്പൊടി ചേര്ത്തു കഴിക്കുക 

കുടക പാലയുടെ തൊലി ഉണക്കി പൊടിച്ചു തേനില്‍ ചേര്ത്തു മൂന്നു നേരം കഴിച്ചാല്‍ രക്താതിസാരം ശമിക്കും 

ഓരില താമര കിഴങ്ങ് തൈരില്‍ അരച്ച് കഴിക്കുക വയറിളക്കം ,ചര്ദ്ധി രക്താതിസാരം ഇവ മാറും .

ശിശു പരിപാലനം :

കുഞ്ഞുങ്ങള്ക്ക് ചൊറി, ചിരങ്ങ് ,കരപ്പന്‍ എന്നീ ത്വക് രോഗങ്ങള്ക്ക്
കരപ്പന്‍ കഷായം, കടുകുരോഹിന്യാദി കഷായം ഇവകള്‍ മധു സ്നൂഹി ചൂര്ണം ചേര്‍ത്തു കൊടുക്കാം . ചെമ്പരുത്യാദി,വിസര്പ്പ നാശിനി,നിശോശിരാദി വെളിച്ചെണ്ണ ഇവയും ഉപയോഗിക്കാം വൈദ്യ നിര്ദേ ശം അനുസരിച്ച്.

വയറിളക്കം /അതിസാരം  

മുത്തങ്ങാ അതി വിടയം എന്നിവ മോരില്‍ അരച്ച് കൊടുക്കുക  

അടര്ന്നു വീണു കിടക്കുന്ന കണ്ണി മാങ്ങാ ഉണക്കി മോരില്‍ വേവിച്ചു 
അരച്ച് കൊടുക്കുക.

വയര്‍ ഇളക്കത്തിനു ജാതിക്കാ തേനില്‍ അരച്ച് ചേര്ത്തു നെല്ല് മണി വലിപ്പത്തില്‍ 45 ദിവസം കഴിഞ്ഞ കുഞ്ഞിനു മുതല്‍ കൊടുക്കാം .

കുടകപാലയരി പൊടിച്ചു ചൂര്‍ണം ആക്കി അരഗ്രാം എടുത്തു തേനില്‍ 
ചാലിച്ച് കൊടുക്കുക .പല നിറം ,ദുര്ഗ ന്ധം എന്നിവയോട് കൂടിയ അതിസാരം മാറും .

മുത്തങ്ങാ കഷായത്തില്‍ അതി വിടയം പൊടിച്ചിട്ട് നല്കുക 

രക്താതിസാരം :

പാടക്കിഴങ്ങു ,മുത്തങ്ങാ ,ചുക്ക് എന്നിവയുടെ കഷായത്തില്‍ തേന്‍ ചേര്ത്തു കൊടുക്കുക .

വിളയാത്ത തെങ്ങിന്‍ പൂക്കുലയരി കഷായം വെച്ച് തേന്‍ ചേര്ത്തു കൊടുക്കുക 

കുടകപാലയുടെ വേരില്‍ തൊലി മുത്തങ്ങ , പാടക്കിഴങ്ങ് എന്നിവയിലോന്നോ മൂന്നും കൂടെയോ ചേര്ത്തു ഉണ്ടാക്കിയ കഷയത്തില്‍ തേന്‍ ചേര്ത്തു കൊടുക്കുക .

കുടകപാലയരി അതിവിടയം എന്നിവയിലൊന്നു പോടിചെടുത്തു തേന്‍ ചേര്ത്തു കൊടുക്കുക.

ആട്ടിന്‍ പാല്‍ മുത്തങ്ങയിട്ടു കാച്ചി കുറുക്കി തേന്‍ ചേര്ത്തു കൊടുക്കുക 

മാതളതോട് മോരില്‍ അരച്ച് ചേര്ത്തു് കൊടുക്കുക .

മലര്‍ പൊടിച്ചു തേനില്‍ ചേര്ത്തു നല്കു്ക.

ചെറു കടലാടി സമൂലം മോരില്‍ അരച്ച് കലക്കി കുറുക്കി നല്കുക .

Post a Comment

0 Comments