Random Post

കസ്തൂര്യാദി ഗുളിക

കസ്തൂര്യാദി ഗുളിക

കസ്തൂരി, കിരിയാത്ത്, ചിറ്റരത്ത, വെരുകിന്‍പുഴുക്, അയസ്കാന്തം, പച്ചക്കര്‍പ്പൂരം, ജാതിക്കാ, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, ത്രിഫലത്തോട്, ഏലത്തരി, ഇലവര്‍ങ്ഗം ,പച്ചില, കന്നാരം, ജീരകം, കരിംജീരകം, അയമോദകം, അക്രാവ്, ശതകുപ്പ, ഇരട്ടിമധുരം, ഗ്രാമ്പൂവ്, കാവിമണ്ണ്, ഇരുവേലി, നറുമ്പശ, പാറങ്കി, പശുപാശി, ചന്ദനം, വയമ്പ്, വാല്‍മുളക്, ചുക്ക്, ചെറുതിപ്പലി, കുരുമുളക്, പൊരികാരം, അഞ്ജനക്കല്ല്, വത്സനാഭി, മനയോല, ആശാളി,ചായില്യം, ഇവ സമമെടുത്ത് ശുദ്ധിചെയ്യേണ്ടത് ശുദ്ധിചെയ്തു പൊടിച്ചു വെളളത്തിലോ പാലിലോ (സാധാരണ ജീരകക്കഷായത്തിലാണ് അരയ്ക്കാറുളളത്). വീണ്ടും കയ്യോന്നിനീരിലുമായി ആറുയാമം അരച്ചു കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുക്കിവച്ചിരുന്ന് മൂന്നു കഴഞ്ചുജീരകം ഇരുന്നാഴിവെളളത്തില്‍ കഷായം വച്ച് ഒരുതുടമാക്കി അതില്‍ ഉരച്ചു സേവിക്കുക; വായുക്ഷോഭം ശമിക്കും. കാസം, ശ്വാസം, അംഗമര്‍ദ്ദം, മുതലായവയ്ക്കും നന്ന്.

Post a Comment

0 Comments