വെരിക്കോസ് വെയിൻ പ്രതിരോധിക്കുന്ന ജീവിതശൈലികൾ

വെരിക്കോസ് വെയിൻ പ്രതിരോധിക്കുന്ന ജീവിതശൈലികൾ
_______________________________ 

ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരസുഖമാണ് വെരിക്കോസ് വെയിൻ. ശരീര ഭാഗത്ത് പ്രധാനമായി കാലുകളിലെ ഞരമ്പുകൾ ചുരുണ്ടുകൂടി ഉണ്ടാകുന്ന അസുഖം കാരണം വരുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. വെരിക്കോസ് വെയിൻ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടാക്കുക എന്നതാണ്. നിങ്ങളുടെ സിരകളിൽ ചെലുത്തുന്ന സമ്മർദ്ദം കുറയ്ക്കാൻ ആവശ്യമായ മാറ്റങ്ങൾ ജീവിതത്തിലേക്ക് കൊണ്ടുവരുക.

1)പച്ചത്തക്കാളി : ദിവസവും പച്ചത്തക്കാളി കഴിക്കുന്നത് വെരിക്കോസ് വെയിൻ ഉള്ള രോഗികൾക്ക് നല്ലതാണ് അതിലുള്ള സെറ്റൈല്‍സാലിസിലിക് ആസിഡിന് വെരിക്കോസ് വെയിന്‍ മൂലമുണ്ടാകുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

2) ഒലീവ് ഓയില്‍ : ഒലീവ് ഓയില്‍കൊണ്ട് ഇരുകാലുകളിലും ദിവസവും മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും വെരിക്കോസ് വെയിൻ വരുന്നത് തടയുകയും ചെയ്യും.

3)ശാരീരികാധ്വാനം : ദിവസവും മിതമായി ശാരീരികാധ്വാനം ചെയ്യുന്നത് വെരിക്കോസ് വെയിന്‍ തടയുന്നതിന് നല്ല മാര്‍ഗ്ഗമാണ്. ദിവസവും കുറച്ചുനേരം വ്യായാമം ശീലമാക്കുക ഇത് മസിലിന് ഉറപ്പ് നല്‍കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യും.

4)അമിതഭാരം കുറയ്ക്കുക : അമിതഭാരം വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിന് പ്രധാന കാരണം ആണ്. അതിനാൽ കലോറി കുറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക അമിതഭാരം ഉണ്ടായാൽ കാലിലെ ഞരമ്പുകള്‍ക്ക് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുന്നു ഇത് പിന്നീട് വെരിക്കോസ് വെയിൻ ഉണ്ടാകാൻ കാരണമാകുന്നു. സിരകളിലെ വാൽവുകൾ നശിച്ചുകഴിയുന്നതോടെ അവിടെ സമ്മർദം കൂടി വരും. ഇതാണ് വീനസ് ഹൈപ്പർടെൻഷൻ എന്നറിയപ്പെടുന്നത് വെരിക്കോസ് വെയ്നിന്റെ എല്ലാ സങ്കീർണതയുടേയും അടിസ്ഥാന കാരണം ഇതാണ്.

5) ഇരിയ്ക്കുന്നതില്‍ ശ്രദ്ധ : ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരും അതുപോലെതന്നെ മണിക്കൂറുകള്‍ നിന്നു ജോലി ചെയ്യുന്നവരും ഇടയ്ക്ക് വിശ്രമിക്കാൻ സമയം കണ്ടെത്തുക അല്ലെങ്കിൽ വെരിക്കോസ് വെയിൻ ഉണ്ടാകാൻ കാരണമാകും.

6) മലബന്ധം:- മലബന്ധവും വെരിക്കോസ് വെയ്ൻ വരാൻ ഒരു പ്രധാന കാരണമാണ്. മലാശയത്തിനടുത്തുകൂടിയാണ് ഇടതുകാലിൽ നിന്നുള്ള പ്രധാന സിര കടന്നു പോകുന്നത്. ദീർഘകാലമായി മലബന്ധമുള്ളവരിൽ തങ്ങിനിൽക്കുന്ന മലം കട്ടി പിടിച്ച് ഈ സിരയിൽ സമ്മർദം ചെലുത്താം. അതു കാലിൽ വെരിക്കോസ് വെയ്നായി ഉണ്ടാകുന്നതിന് പിന്നീട് കാരണം. അതിനാൽ ധാരാളം ഫൈബറടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച് മലബന്ധം ഒഴിവാക്കുക.

Comments