Random Post

ബൃഹത്യാദി ഘൃതം കഷായം

बृहत्यादिगणेसिद्वं
 द्विगुणीकृत गोक्षुरै: ।
 तोयं पयो वा सर्पिर्वा
 सर्व मूत्रविकारजित् ॥
 (अ हृ मू घा चि) 
 ഓരിലവേര്, മൂവില വേര്,
 ചെറുവഴുതിന വേര്, വെൾ
 വഴുതിന വേര് (അലഭ്യസന്ദർ
 ഭത്തിൽ ചെറൂളവേര് എടു
 ക്കാമെന്ന് വൃദ്ധ വൈദ്യോ
 പദേശം) ഇവ 4 ഉം 10 ഗ്രാം
 വീതവും ഞെരിഞ്ഞിൽ 20
 ഗ്രാമും വെള്ളം ഒരു ലിറ്റർ
 വറ്റിച്ച് 250 മി.ലി. ആക്കി
 പകുതി വീതം പിഴിഞ്ഞരിച്ചു
 കുറുക്കി 75 മി.ലി. ആക്കി
 2 നേരം കൊടുക്കുക.
  ഇതു കൊണ്ട് പാൽ കഷായം
 തയ്യാറാക്കാൻ ആദ്യ 4 മരു
 ന്നുകൾ രണ്ടര ഗ്രാം വീതവും
 ഞെരിഞ്ഞിൽ 5 ഗ്രാമും കഴു
 കിചതച്ച് കിഴിയാക്കി അയച്ചു
 കിഴികെട്ടി 150 മി.ലി പാലും
 300 മി.ലി. വെള്ളവും ചേർ
 ത്തതിലിട്ട് കാച്ചി കഴികൊണ്ടി
 ളക്കി പാലളവായാൽ വാങ്ങി
 കിഴിപിഴിഞ്ഞു കളഞ്ഞ് കുടി
 ക്കുക.
 ബൃഹത്യാദി ഘൃതം
 കഷായം :-
 ഒരില മുതൽ വെൾ വഴുതിന
 വരെയുള്ളവ 135 ഗ്രാമും
 ഞെരിഞ്ഞിൽ 270 ഗ്രാമും
 16 ഇടങ്ങഴി വെള്ളത്തിൽ
 കഷായം വെച്ച് 4 ഇsങ്ങഴി
 യാക്കി പിഴിഞ്ഞരിച്ച് -
 കല്ക്കം -
 ഓരില മുതൽ വെൾ വഴുതിന
 വരെയുള്ളവ 22 ഗ്രാം വീത
 വും ഞെരിഞ്ഞിൽ 44 ഗ്രാമും
 അരച്ചുകലക്കി ഒരിടങ്ങഴി
 നെയ്യ് ചേർത്ത് ദിവസേന
 തിളപ്പിച്ച് അഞ്ചാം ദിവസം
 ചെളി പാകത്തിൽ ഒരു ലിറ്റർ
 പാൽ ഒഴിച്ച് തിളപ്പിച്ച് ആറാം
 ദിവസം മെഴു പാകത്തിൽ
 അരിച്ചെടുക്കുക.
 ഈ കണക്കനുസരിച്ച് തോയ
 പാകം തയ്യാറാക്കി നല്കാം.

Post a Comment

0 Comments