ഓരില ചേർത്തനയോപായം കഷായം

ഓരില ചേർത്ത
നയോപായം കഷായം
(അനുഭൂതം )
बलास्थिराजीरकनागराणां
क्वाथोविकारान् विनिहन्ति वायो: I
बृह्त्नयोपायमितिप्रतिष्ठ :
हृद्रोगशान्त्यौ परमं हितंतत् ॥
ഓരില വേരും, കുറുന്തോട്ടി വേരും, 20 ഗ്രാം വീതം ജീരകം 15 ഗ്രാം ചുക്ക് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് 250 മി.ലി.ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 75 മി.ലി.ആക്കി അതിൽ
ഒരു ധാന്വന്തരം ഗുളിക / വായു ഗുളിക / ആശാള്യാദിഗുളിക / ഹൃദയാർണവരസം ഗുളിക - ചേർത്ത് കാലത്തും രാത്രിയും ആഹാരശേഷം സേവിപ്പിക്കുക.ഇത് പല വട്ടമായും നൽകാം.--

Comments