വേനൽക്കാല ജീവിതചര്യ

വേനൽക്കാല ജീവിതചര്യ
_______________________________

ഭൂമി ചുട്ടുപഴുത്തു കിടക്കുന്ന ഈ വേനൽക്കാലത്ത് ശരീരത്തിന്റെ ആരോഗ്യം വളരെയധികം കുറയുന്നു.
അമിതമായ ചൂടുകൊണ്ട് വിയർക്കുന്നത് കാരണം 
 ശരീരത്തിലെ ധാതുലവണങ്ങൾ നഷ്ടപ്പെടുകയും ക്ഷീണം, തളർച്ച, ദാഹം, പേശികൾക്ക് സങ്കോചം, തലവേദന, രക്തസമ്മർദ്ദത്തിൽ വ്യതിയാനം, മൂത്രസംബന്ധമായ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടുന്നു. ഇതിനെ പ്രതിരോധിക്കാൻ ആയുർവേദം ചില ജീവിത ചര്യകൾ നിർദേശിക്കുന്നു.

1) ദിവസവും തൈലം തേച്ച് കുളിക്കാൻ ആണ് ആയുർവേദം പ്രധാനമായി ഈ കാലഘട്ടത്തിൽ നിർദ്ദേശിക്കുന്നത്. ആയുർവേദ തൈലങ്ങൾ ആയ ചെമ്പരത്തി തൈലം, ലാക്ഷാദി വെളിച്ചെണ്ണ, നാല്പാമരാദി വെളിച്ചെണ്ണ മുതലായവ ഉപയോഗിക്കാം.

2) മുടി പൊട്ടിപ്പോകുന്നത് തടയാൻ ആയി ചെറുപയർ പൊടി കഞ്ഞിവെള്ളത്തിൽ കലക്കി ഷാംപൂ പോലെ തലമുടി കഴുകാൻ ഉപയോഗിക്കാവുന്നതാണ്.

3) അതുകൂടാതെ ദിവസവും സംഭാരം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, കഞ്ഞിവെള്ളം, പാൽ മുതലായവ കുടിക്കുന്നത് വേനൽക്കാലത്ത് നല്ലതാണ്.

4) അമിതമായ എരിവും, പുളിയും, ഉപ്പും, മസാലയും ഉള്ള ഭക്ഷണപദാർത്ഥങ്ങൾ വേനൽക്കാലത്ത് പൂർണമായി ഒഴിവാക്കണം.

5) ശരീരത്തിന് തണുപ്പ് പ്രധാനം ചെയ്യുന്ന വെള്ളരിക്ക, കക്കരിക്ക, പടവലങ്ങ, കുമ്പളങ്ങ, മാമ്പഴം, പൈനാപ്പിൾ, വാഴപ്പഴം മുതലായവ വേനൽക്കാലത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.

6) രാമച്ചം, ചന്ദനം, നാൽപാമരം, വേപ്പിൻ പട്ട, നെല്ലിക്കാത്തോട് മുതലായവ ഏതെങ്കിലും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ വേനൽക്കാലത്ത് കുളിക്കുന്നത് നല്ലതാണ്.

Comments