കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ സൂപ്പർമാർക്കറ്റ് വരെ ഒന്ന് പോയി കുറച്ച് മൈദ ചേരാത്ത ബിസ്ക്കറ്റ് വാങ്ങുക എന്നതായിരുന്നു അടിയന്റെ ലക്ഷ്യം. അങ്ങനെ സൂപ്പർമാർക്കറ്റിലെ ബിസ്ക്കറ്റ് സെക്ഷൻ ഞാൻ അരിച്ചുപെറുക്കി അപ്പോൾ മൈദ ഇല്ലാത്ത ബിസ്ക്കറ്റ് ഒന്നും ഞാനതിൽ കണ്ടില്ല എല്ലാത്തിലും എഴുതിയിട്ടുണ്ട് refined wheat flour(മൈദ) 70%,40%,100% എന്നിങ്ങനെ.
ഇന്ന് കുട്ടികൾക്ക് എല്ലാം പ്രിയപ്പെട്ട വർണ്ണശബളമായ കവറുകളിൽ പൊതിഞ്ഞു വരുന്ന ബിസ്ക്കറ്റ്കളിലെ പ്രധാന ചേരുവ എന്ന് പറയുന്നത് മൈദയാണ്. സംശയം ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിൽ ഇപ്പോൾ ഉള്ള ബിസ്ക്കറ്റ് പാക്കറ്റിലെ ഇൻഗ്രീഡിയൻസ് ഒന്ന് വായിച്ചുനോക്കുക ചിലപ്പോൾ നിങ്ങളുടെ കണ്ണുതള്ളി പോകാൻ സാധ്യതയുണ്ട്. ചിലതിൽ എഴുതിയിട്ടുണ്ട് '' this biscuit contain Sucralose so it's not suitable for children's below 8 years of age" എന്നുപറഞ്ഞാൽ ആ ബിസ്ക്കറ്റിൽ സുക്രലോസ് ഉണ്ട് എട്ടു വയസ്സിൽ താഴെയുള്ളവരുടെ കഴിച്ചാൽ ചിലപ്പോൾ പാൻക്രിയാസിന് ദോഷം വരാൻ സാധ്യതയുണ്ട്.
ഇങ്ങനെയുള്ള ബിസ്കറ്റുകൾ സ്ഥിരമായി കഴിച്ച് വളരുന്ന കുട്ടികൾക്ക് ജീവിതശൈലി രോഗങ്ങളായ പ്രമേഹം, പി.സി.ഒ.ഡി, തൈറോയ്ഡ് സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി മുതലായ വരാൻ സാധ്യത കൂടുതലാണ്. അതിനാൽ ദയവുചെയ്ത് മാതാപിതാക്കൾ ശ്രദ്ധിക്കുക മൈദ ഇല്ലാത്ത അല്ലെങ്കിൽ മൈദയുടെ അളവ് വളരെയധികം കുറഞ്ഞ ബിസ്കറ്റുകൾ നിങ്ങളുടെ കുട്ടികൾക്ക് തിരഞ്ഞ് പിടിച്ച് മേടിച്ചു കൊടുക്കുക.
പലപ്പോഴും എന്റെ അടുത്ത് കുട്ടികൾ ചികിത്സയ്ക്കായി വന്നാൽ ഞാൻ പറയാറുണ്ട് ബിസ്ക്കറ്റ്, ചോക്ലേറ്റ്, ഐസ്ക്രീം കുട്ടികൾക്ക് കൊടുക്കരുത് എന്ന് കാരണം അത് നിർത്തിയാൽ തന്നെ കുട്ടികളുടെ പല രോഗങ്ങളും മാറും. അതിനാൽ പ്രിയപ്പെട്ട മാതാപിതാക്കളെ നിങ്ങൾ ബിസ്ക്കറ്റ് വാങ്ങുമ്പോൾ സൂക്ഷിച്ച് അതിന്റെ കണ്ടൻസ് എന്തെല്ലാമാണെന്ന് വായിച്ചുനോക്കി നിങ്ങളുടെ കുട്ടികൾക്ക് ഇത് കഴിക്കാൻ സുരക്ഷിതമാണോ എന്ന് ബോധ്യം ഉണ്ടെങ്കിൽ മാത്രം വാങ്ങുക. കുട്ടികൾ എത്ര വാശി പിടിച്ചാലും അവർക്ക് നല്ലതല്ല എന്ന് നിങ്ങൾ കരുതുന്ന ഒരു ബിസ്ക്കറ്റും അവർക്ക് വാങ്ങിച്ച് കൊടുക്കരുത് കാരണം അവരുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്.
നന്ദി
ഡോ.പൗസ് പൗലോസ്
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW