വെരിക്കോസ് വെയിൻ

വെരിക്കോസ് വെയിൻ

ഇന്നത്തെ ജീവിതശൈലി കാരണം വരുന്ന ഒരു പ്രധാന സുഖം തന്നെയാണ് വെരിക്കോസ്. ഈ രോഗത്തെ ചെറുക്കാൻ ചെറിയ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടു തന്നെ നമുക്ക് സാധിക്കും. പല കാരണങ്ങൾ കൊണ്ട് വെരിക്കോസ് വെയിൻ ഉണ്ടാകാൻ സാധ്യതയുണ്ട് പാരമ്പര്യമായി കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ മറ്റുള്ളവർക്കും വരാൻ സാധ്യതയേറെയാണ്. അതുകൂടാതെ ഇന്നത്തെ മാറിയ ജീവിതശൈലിയും കാരണം അമിതവണ്ണം, വ്യായാമക്കുറവ്, തുടർച്ചയായി ഏറെ നേരം നിൽക്കുകയും നടക്കുകയും ചെയ്യുന്നതും വെരിക്കോസ് വെയിനിന് ഇടയാക്കും. നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറിയ ഗൃഹവൈദ്യം കൊണ്ടുതന്നെ ഈ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിച്ചു നിർത്തുവാൻ സാധിക്കും.

1) ഒരുപാട് നേരം നിൽക്കുന്ന ജോലി ഉള്ളവരാണെങ്കിൽ ഒരു മണിക്കൂർ ഇടവിട്ട് 5 മിനിറ്റ് ഇരുന്നു വിശ്രമിക്കാനുള്ള സമയം കണ്ടെത്തുക. അത് വെരിക്കോസ് വെയിൻ കൂടുന്നത് തടയുവാൻ വളരെ ഫലപ്രദം ആണ്. അതുകൂടാതെ വെരിക്കോസ് വെയിൻ സ്റ്റോക്കിംഗ്സ് ഉപയോഗിക്കുന്നത് രക്തചംക്രമണം കൂട്ടാൻ നല്ലതാണ്.

2) വെരിക്കോസ് വെയിൻ കാരണം കാലിൽ വേദനയും, നീർകെട്ടും, കഴപ്പും ഉള്ളവർ സഹചരാദി തൈലം, മുറിവെണ്ണ ചൂടാക്കി പുരട്ടി ഉഴിഞ്ഞ അതിനുശേഷം കല്ലുപ്പിട്ട് തിളപ്പിച്ച വെള്ളത്തിൽ ചെറുചൂടോടുകൂടി കാൽ കഴുകയോ തുടച്ച് വിടുകയോ ചെയ്യുക.

3) ദേവദാര് തടി, കരിങ്കുറിഞ്ഞി, ചുക്ക് ഇവയിട്ടു കാച്ചിയ തൈലം പുരട്ടുകയോ അല്ലെങ്കിൽ ഈ മരുന്നുകൾ കഷായം വെച്ച് കുടിക്കുകയോ ചെയ്യുന്നത് വെരിക്കോസ് വെയിൻ പ്രതിരോധിക്കാൻ നല്ലതാണ്. 

4) വെരിക്കോസ് വെയിൻ ഉണ്ടാകാൻ സാധ്യതയുള്ളവർ അമിതമായ എരിവും, പുളിയും, ഉപ്പിനെയും ഉപയോഗം കുറയ്ക്കുക. അതു കൂടാതെ രക്ത ദുഷ്ടി ഉണ്ടാക്കുന്ന മറ്റ് ആര് വികാരങ്ങൾ പരമാവധി ഒഴിവാക്കുക. അതുകൂടാതെ ധാന്യ ങ്ങൾ, പയറുവർഗങ്ങൾ, ഇലക്കറികൾ എന്നിവയും നാരുകൾ കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുക. 

5) വെരിക്കോസ് വെയിൻ ഉള്ളവർ കാലുയർത്തി വെച്ചു കിടക്കുന്നത് നല്ലതാണ് വേദനയും നീർക്കെട്ടും കുറയാൻ സഹായിക്കും.

6) കാലിൽ മുറിവെണ്ണ ചൂടാക്കി പുരട്ടിയശേഷം തക്കാളി അരച്ച് ലേപനം ചെയ്തു അതിനുമുകളിൽ ജഗന്നാഥൻ തുണി ഉപയോഗിച്ച് ആറു മണിക്കൂർ കെട്ടിവയ്ക്കുന്നത് വെരിക്കോസ് വെയിൻ കാരണം ഉണ്ടാകുന്ന നീർക്കെട്ട് കുറയുവാൻ സഹായിക്കും.

Comments