നടുവേദനയ്ക്ക് ആയുർവേദം

നടുവേദനയ്ക്ക് ആയുർവേദം

___________________________

നട്ടെല്ല് നിവർത്തി ജോലി ചെയ്യുന്ന മനുഷ്യന് ലഭിച്ച ഒരു അസുഖമാണ് നടുവേദന അത് ഈ കാലഘട്ടത്തിൽ വളരെയധികം കൂടുതലാണ്. നമ്മുടെ നട്ടെല്ല് ശരിക്കും വളയണമെങ്കിൽ നന്നായി വ്യായാമം ചെയ്യണം അത് ഈ കാലഘട്ടത്തിൽ മനുഷ്യൻറെ ഈഗോ സമ്മതിക്കുന്നില്ല സ്വന്തം ആരോഗ്യം നോക്കാതെ കുത്തിയിരുന്ന് മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിച്ച് ജോലി ചെയ്ത സ്വന്തം ആരോഗ്യം നശിപ്പിക്കുന്നതിനോട് ആണ് മനുഷ്യന് കൂടുതൽ താല്പര്യം. അരയ്ക്കു മുകളിലുള്ള ഭാഗത്തെ വ്യായാമത്തിലൂടെ പരിപാലിക്കാതിരുന്നാൽ ഇരുന്നാൽ നടുവേദന ഉറപ്പ്. 
വാഹനങ്ങളിലെ ഷോക്ക് അബ്സോര്‍ബര്‍ എന്ന പോലെ നട്ടെല്ലിനെയും സുഷുമ്നാനാഡിയെയും സംരക്ഷിക്കുന്നതും നട്ടെല്ലിന്റെ പരസ്പരമുള്ള കൂട്ടിമുട്ടലുകള്‍ ഒഴിവാക്കുന്നതും ഡിസ്ക്കുകളാണ്. ഡിസ്ക്കിന്റെ തള്ളല്‍, സ്ഥാന ഭ്രംശം, ഉളുക്ക്, ചതവ് എല്ലാം തന്നെ നടുവേദനയുണ്ടാക്കും.

നടുവേദനയ്ക്ക് ഒരുപാട് കാരണങ്ങൾ ആയുർവേദത്തിൽ പറയുന്നുണ്ട്
നട്ടെല്ലിന്റെ ചതവോ ഒടിവോ തേയ്മാനമോ, തുടയുടെ എല്ലും ഇടുപ്പിന്റെ എല്ലും ചേരുന്ന ഭാഗത്തെ പ്രശ്നങ്ങൾ, മാംസപേശികളുടെ തകരാറുകളും ബലക്ഷയവും, നട്ടെല്ലിൽനിന്നു കാലിലേക്കു പോകുന്ന ഞരമ്പുകളുടെ തകരാറുകൾ,
പാരമ്പര്യമായി നട്ടെല്ലിനുണ്ടാകുന്ന ഘടനാവൈകല്യങ്ങള്‍, ജീവിതശൈലികള്‍ അമിതവണ്ണം, മദ്യപാനം, പുകവലി പോലുള്ള ദുശീലങ്ങള്‍, വാഹനയാത്ര, ഓരോ ജോലിയിലുമുള്ള ഇരിപ്പും നടപ്പും നില്‍പ്പും മുതലായവ മാംസപേശികള്‍ക്കും നട്ടെല്ലിലെ സന്ധികള്‍ക്കുമുണ്ടാകുന്ന ക്ഷതം വഴിയുള്ള വിവിധതരം രോഗങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ കൊണ്ടു നടുവേദനയുണ്ടാകാം.

നടുവേദന വാതരോഗത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ പൊതുവെ വാതരോഗത്തിനുള്ള ചികിത്സയാണ് ഇതിന് ചെയ്യുന്നത്.  
നടുവേദനയ്ക്ക് ആയുർവേദം നിശ്ചയിക്കുന്ന ആദ്യത്തെ ചികിത്സ എന്നത് പരിപൂർണ്ണ വിശ്രമമാണ്. സമ്പാദിക്കാനുള്ള വ്യഗ്രത കൊണ്ട് പിരിമുറുക്കമുള്ള ജോലികൾ ചെയ്യുന്ന ഈ കാലഘട്ടത്തിൽ മനുഷ്യൻ വിശ്രമിക്കാൻ മറന്നു അതിൻറെ ഒരു സമ്മാനമാണ് ഈ ഈ കാലഘട്ടത്തിൽ കൂടി വരുന്ന നടുവേദന. ആയുർവേദത്തിൽ നടുവേദനയ്ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ് ആദ്യമായി ശരീരത്തിനും മനസിനും വിശ്രമം ആവശ്യമാണ് അത് ഇല്ലാത്തതാണ് പല ഓട്ടോ ഇമ്മ്യൂൺ ഡിസോഡർന് കാരണം. റുമറ്റോയ്ഡ് ആർത്രൈറ്റിസ്, സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ്, റുമറ്റോയ്ഡ് ഫീവർ മുതലായ രോഗങ്ങൾ അതിനാലാണ് ഉണ്ടാകുന്നത്. 

ഒരു വൈദ്യനിർദേശപ്രകാരം ആയുർവേദ ഔഷധങ്ങളായ രാസനാദി, മഹാരാസ്നാദി , ഗുൽഗുലുതിക്തകം, രാസ്നാപഞ്ചകം രാസ്നാസപ്തകം മുതലായ കഷായങ്ങൾ അവസാനശ്രമം കഴിക്കുന്നത് വളരെയധികം നല്ലതാണ്. പിന്നീട് ചിലർക്കു ധന്വന്തരം തൈലം, കൊട്ടൻചുക്കാദി , പിണ്ഡതൈലം കർപ്പൂരാദി തൈലം ഉപയോഗിച്ചാൽ വളരെയധികം ആശ്വാസം ലഭിക്കുന്നതാണ്. നടുവേദനയ്ക്ക് മലബന്ധവും ഒരു കാരണമാകാം അത്തരത്തിലുള്ള അവസ്ഥകളിൽ തൃവൃത്ത് ലേഹ്യം, ഗന്ധർവഹസ്താദി തൈലം, മിശ്രകസ്നേഹം, നിംബാമൃതാദി തൈലം, അവിപത്തി ചൂർണം മുതലായവ കഴിച്ച് വയറിളക്കുന്നത് നല്ലതാണ്.
ആയുർവേദ പഞ്ചകർമ ചികിത്സകൾ ആയ ഉഴിച്ചിൽ, പൊടിക്കിഴി, ധാന്യമ്ലധാര, ഉപനാഹം, മാത്രാവസ്തി, കഷായവസ്തി മുതലായ ചികിത്സകൾ വൈദ്യ മേൽനോട്ടത്തിൽ അവസ്ഥാനുസരണം ചെയ്യുന്നത് നല്ലതാണ്.

Comments