പ്രിയപ്പെട്ട ഡോക്ടർമാരെ

പ്രിയപ്പെട്ട ഡോക്ടർമാരെ

നിങ്ങൾ ഒരുപാട് പേർ ബി.എ.എം.എസ് പാസായി എന്ന് ഫേസ്ബുക്ക് വഴി അറിഞ്ഞതിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നു എന്തായാലും നിങ്ങളെല്ലാവരും നിങ്ങൾ ആഗ്രഹിച്ച വണ്ണം ആയുർവേദ ഡോക്ടർമാർ ആയി. എനിക്ക് നിങ്ങളോട് ഒരു ചെറിയ കാര്യമാണ് പറയാനുള്ളത് ആയുർവേദം പഠിച്ച ശേഷം എം.ഡി യുടെ കോച്ചിംഗ് എന്ന് മാത്രം പറഞ്ഞ് നിങ്ങളുടെ വിലപ്പെട്ട സമയവും ഭാവിയും ജീവിതവും പാഴാക്കാതെ നിങ്ങൾക്ക് വേറെ പല ഓപ്ഷൻസ് ഉണ്ട് പഠിക്കാൻ എന്ന് മനസ്സിലാക്കുക. 

നിങ്ങളുടെ ബി.എ.എം.എസ് എന്ന ബാച്ചിലർ ഡിഗ്രിക്ക് ശേഷം ഒരുപാട് പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകൾക്ക് വിദേശത്ത് പോയി ചെയ്യാൻ സാധിക്കും വിവിധ MSc കോഴ്സുകൾ, MSW,MPH,MBA, MHA, Medical coding, Pharmaceutical research etc.. ഇതിനെല്ലാം നിങ്ങളുടെ ബി.എ.എം.എസ് എന്ന ബാച്ചിലർ ഡിഗ്രി പര്യാപ്തമാണ്. അത്തരം കോഴ്സുകൾ വിദേശത്ത് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് വിദേശത്തും നല്ല ജോലി സാധ്യതയുണ്ട് അതുപോലെതന്നെ അവിടെ സെറ്റിൽ ആകാൻ സാധിക്കും. അതിനാൽ എം.ഡി പഠനം എം.എസ് പഠനം എന്ന് പറഞ്ഞ് മാത്രം ഇരിക്കാതെ ഇത്തരം മേഖലകൾ ഉണ്ടെന്ന് മനസ്സിലാക്കിയും അതിലൂടെ ഭാവി സുരക്ഷിതമാക്കാൻ പരിശ്രമിക്കുകയും ചെയ്യുക. 

തുറന്നു പറയാമല്ലോ ആയുർവേദ മേഖല ഈ കോവിഡ് കാലഘട്ടത്തിൽ വളരെയധികം പ്രതിസന്ധിയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ് പലർക്കും ഉള്ള ജോലി നഷ്ടപ്പെടുകയും, ഉള്ള സാലറി പകുതി ആവുകയും, മറ്റ് പലർക്കും ഉള്ള ജോലി തന്നെ എപ്പോൾ വേണെങ്കിലും നഷ്ടപ്പെടാം എന്ന സ്ഥിതിയിലാണ്. അതിനാൽ ബി.എ.എം.എസ് കഴിഞ്ഞ നിങ്ങളെപ്പോലെയുള്ള ഒരു പുതുതലമുറ കഴിയുമെങ്കിൽ വിദേശത്ത് പോയി ഒരു ചെറിയ കോഴ്സ് ചെയ്തു ആവിടെ സെറ്റ് ആകാൻ നോക്കുക അതാണ് നല്ലത് നിങ്ങൾക്ക് നല്ലൊരു ഭാവി ഉണ്ടാവും. 

പിന്നെ അനുഭവംകൊണ്ട് പറയുകയാണ് ആയുർവേദ ഡോക്ടർ എന്ന നിലയിൽ നിങ്ങൾക്ക് പാരമ്പര്യം ഒന്നുമില്ലെങ്കിൽ രണ്ടു കാലിൽ നിവർന്ന് നിൽക്കണം എങ്കിൽ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. കാരണം ആയുർവേദ മേഖല ഇപ്പോൾ തന്നെ വളരെയധികം സാച്ചുറേറ്റഡ് ആണ് നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു സാലറി ചിലപ്പോൾ നിനക്ക് കിട്ടിയില്ല എന്ന് വരും. പിന്നെ എല്ലാവരും മെഡിക്കൽ ഓഫീസറും ഗവൺമെൻറ് എംപ്ലോയിസ് ആകണമെന്നില്ല. 

ആയുർവേദ മെഡിക്കൽ ഓഫീസർ പരീക്ഷ മാത്രമല്ല വേറെ ഒരുപാട് പി.എസ്‌.സി പരീക്ഷകൾ നമുക്ക് എഴുതാം അത് എല്ലാ വർഷവും വരുന്ന ഗസ്റ്റുകളും അതുപോലെതന്നെ തൊഴിൽവീഥി മുതലായ പ്രസിദ്ധീകരണങ്ങളിലും വായിച്ചാൽ നിങ്ങൾക്കു മനസ്സിലാകും. സ്നേഹം കൊണ്ട് പറയുകയാണ് മാറി ചിന്തിക്കുക പ്രിയപ്പെട്ട യുവതലമുറയിലെ പുതിയ ഡോക്ടർമാരെ അതിനുള്ള സമയമായി നിങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിലാണ്.

❤️

എന്ന് സ്നേഹപൂർവ്വം 

ഡോ.പൗസ് പൗലോസ്

Comments