നല്ലൊരു ഭരണം

നല്ലൊരു ഭരണം വന്നീടുവാനായ്
വോട്ട് മറക്കാതെ ചെയ്തിടേണം
സൂക്ഷിച്ചുനോക്കി നീ കുത്തിടേണം
നിൻ വോട്ട് പാഴാകാതെ നോക്കിടേണം
മാസ്ക് വെച്ചങ്ങ് വോട്ടിന് പോയിടേണം
സാനിറ്റൈസറും കൂടെ നീ കരുതീടണം
നല്ല മനുഷ്യരീ നാട് ഭരിച്ചിടാൻ
നല്ല തീരുമാനം എടുത്തിടേണം

🙏

(ഡോ.പൗസ് പൗലോസ്)

Comments