മാതൃഭാഷാ ദിനം

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് മലയാളം വൃത്തത്തിന്റെയും അലങ്കാരത്തിന്റെയും ABCD അറിയാത്ത ഞാൻ കുറച്ചുനാൾ അവിടെ അടുത്തുള്ള ഒരു മലയാളം മാഷിന്റെ അടുത്ത് വൃത്തവും, അലങ്കാരവും പഠിക്കാൻ പോയി. പക്ഷേ അദ്ദേഹം കഷ്ടപ്പെട്ട് പഠിപ്പിച്ചതൊന്നും എന്റെ തലയിൽ കയറുന്നുമില്ല. എന്നാലും
മാഷ് എങ്ങനെയൊക്കെയോ സംഗതികൾ എന്നെ പറഞ്ഞ് മനസ്സിലാക്കി രണ്ടാഴ്ചകൊണ്ട് വളരെ ബുദ്ധിമുട്ടി എന്നെ അതെല്ലാം പഠിപ്പിച്ച് എടുത്ത് നോട്ട് ഒക്കെ ഉണ്ടാക്കി തന്നു. 

പിന്നീട് അടുത്ത ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് സാറിന് എന്റെ മലയാളം ആൻസർ പേപ്പർ കാണണം എന്ന് പറഞ്ഞു. ഞാൻ വളരെ സന്തോഷപൂർവ്വം അത് അദ്ദേഹത്തെ കൊണ്ട് കാണിച്ചു അദ്ദേഹത്തിന് അത് തീരെ ഇഷ്ടപ്പെട്ടില്ല കാരണം അതിന് എനിക്ക് അമ്പതിൽ 38 മാർക്ക് ആണ് ഉള്ളത്. അതുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു "ദയവുചെയ്ത് ഞാൻ നിന്നെ വൃത്തവും അലങ്കാരവും പഠിപ്പിക്കുന്ന കാര്യം ആരോടും പറയരുത് എനിക്ക് നാണക്കേടാണ്" അത് കേട്ട ഞാൻ തെല്ല് ഇളിഭ്യനായി തലയാട്ടി.

പിന്നീട് ഞാൻ കണ്ടത് എന്റെ ഉത്തരകടലാസ് വായിച്ച് ഉറക്കെ ചിരിക്കാൻ തുടങ്ങുന്ന മാഷിനെ ആണ് ഞാൻ നിർന്നിമേഷനായി എന്താണെന്ന് ചോദിച്ചപ്പോൾ ആള് ചിരി നിർത്തുന്നില്ല പിന്നീട് എന്നോട് ആൻസർ പേപ്പർ കാണിച്ചുതന്ന് അതിലെ ഒരു ഉപന്യാസത്തിൽ ഞാൻ എഴുതിയ വരി വായിക്കുവാൻ പറഞ്ഞു ഞാൻ ഉറക്കെ വായിച്ചു "മഹർഷിമാർ ലൈംഗികജീവിതത്തിന്റെ മറുകര കണ്ടവരാണ്" എന്ന് ഞാൻ ഉറക്കെ വായിച്ചു അതിൽ ഒരു തെറ്റും എനിക്ക് തോന്നിയില്ല.

അത് കേട്ട് മാഷ് വീണ്ടും ചിരി തുടങ്ങി "എടാ പൗസ് കുട്ടാ ലൈംഗിക ജീവിതത്തിന്റെ മറുകര അല്ല ലൗകികജീവിതത്തിൻ മറുകര ആണ്" അത് അപ്പോ എനിക്കങ്ങ് കൃത്യമായി മനസ്സിലായില്ല എന്നാലും ഞാനും കൂടെ ചിരിച്ചു 😁.ഇന്ന് കവിതകളൊക്കെ വൃത്തവും അലങ്കാരവും ഒന്നും നോക്കാതെ നമ്മുടേതായ സ്വതസിദ്ധ ശൈലിയിൽ എഴുതുമ്പോൾ ഞാൻ ഇടയ്ക്ക് ആ പഴയ മലയാളം മാഷിനെ ഓർക്കാറുണ്ട്. ഇനി ആൾ എങ്ങാനും ഞാനെഴുതിയ ഈ കവിത വായിച്ചാൽ മനസ്സിൽ സ്വയം പറയുന്നുണ്ടാകും " വൃത്തവും അലങ്കാരവും ഞാനാ നിന്നെ പഠിപ്പിച്ച് തന്നത് എന്ന് ആരോടും പറയണ്ട 😂"

എല്ലാവർക്കും മാതൃഭാഷാ ദിനത്തിന്റെ ആശംസകൾ ❤️❤️😊

Comments