അമിതവണ്ണത്തിന്
പഞ്ചകർമ ചികിത്സ
_________________________________
അമിതവണ്ണമുള്ള രോഗികളുടെ എണ്ണം ക്രമാതീതമായി കൂടി വരികയാണ് അതിന് ഒരു പ്രധാന കാരണം ഇന്നത്തെ മാറിയ ജീവിത ശൈലി തന്നെയാണ്. വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പു മേദസ്സും നീക്കം ചെയ്യാൻ എന്താണ് കുറുക്കുവഴികൾ എന്ന് ആലോചിച്ച് നടക്കുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്. അതിനുവേണ്ടി യൂട്യൂബിലും, വാട്സാപ്പിൽ കാണുന്ന വീഡിയോസും ലേഖനങ്ങളും വായിച്ച് പരീക്ഷണങ്ങൾ നടത്തുന്നവരും കുറവല്ല. ആയുർവേദശാസ്ത്രത്തിൽ അമിതമായ കഫവും, ദുർമേദസ്സും കുറയ്ക്കാൻ വളരെ ഫലപ്രദമായ പഞ്ചകർമ്മ ചികിത്സകൾ ഇന്ന് ലഭ്യമാണ്.
വ്യായാമരഹിതമായ കാരണം വയറ്റിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം, ഹൃദയാഘാതം, ചിലതരം അർബുദങ്ങൾ തുടങ്ങിയ വളരെ സങ്കീർണ്ണങ്ങളായ രോഗാവസ്ഥകൾ ക്ക് പിന്നീട് കാരണമാകുന്നു.
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ആയുർവേദ ഔഷധങ്ങളിലൊന്നാണിത്. കോമിഫോറ മുകുൾ എന്ന മരത്തിന്റെ നീരിൽ (gum resin) നിന്ന് ഉള്ള ഗുൽഗുലു ചേർന്ന കാഞ്ചനാര ഗുൽഗുലു, ത്രിഫലാ ഗുഗ്ഗുലു മുതലായ ഔഷധങ്ങൾ.
അമിതവണ്ണം പല രോഗങ്ങളുടെയും മാതാവാണ് എന്ന് വേണമെങ്കിൽ പറയാം തടിച്ചു കൊഴുത്ത മനുഷ്യരെക്കൊണ്ട് കാണുന്നത് ഇന്ന് സർവ്വസാധാരണമായിരുന്നു. അമിത വണ്ണം കുറയാൻ കീറ്റോ ഡയറ്റ് തേടി പോകുന്നവർ പിന്നീട് സാധാരണ ജീവിതശൈലിയിലെക്ക് വരുമ്പോൾ പോയ വെയിറ്റ് അതേപോലെ തന്നെ തിരിച്ചു വരും. അതിനാൽ അമിത വണ്ണം കുറക്കാൻ കുറുക്കുവഴികളില്ല എന്ന് ആദ്യം മനസ്സിലാക്കുക.
ആയുർവേദ ഔഷധങ്ങളായ നീർമാതളം തൊലി,കുടകപ്പാലയരി, കൊന്നത്തൊലി, ദേവതാരം, മഞ്ഞൾ, മരമഞ്ഞൾ, മുത്തങ്ങ, പാടക്കിഴങ്ങ്, കരിങ്ങാലിക്കാതൽ, ത്രിഫലത്തോട്, വേപ്പിൽതൊലി ഇവ കഷായമായി കഴിക്കുക ഇത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. അതുകൂടാതെ വരാണാദി കഷായം, വരാദി കഷായം, ഗുൽഗുലുതിക്തകം കഷായം എന്നീ കഷായങ്ങൾ വിധിപ്രകാരവും അനുപാതത്തോടൊപ്പവും പഥ്യത്തോടുകൂടിയും കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കും.
ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണക്കാരായ ദോഷങ്ങളെ പുറത്തു കളയുന്നതാണ് അന്തഃപരിമാര്‍ജനം അഥവാ പഞ്ചകര്‍മ ചികിത്സ. ശരീരത്തിലെ പല അവയവങ്ങളെ ബാധിച്ച്, അവയ്ക്കു കേടുപാടുകള്‍ വരുത്തിയ ദോഷങ്ങളെ കണ്ടുപിടിച്ച് അവയെ ആ സ്ഥാനത്തുനിന്നും ഇളക്കിമാറ്റി, ഒരു പ്രത്യേക സ്ഥലത്ത് കൊണെ്ടത്തിച്ച് അവിടെവച്ച് അതിനെ ശരീരത്തില്‍നിന്നും പുറത്തുകളയുന്ന ഒരു ചികിത്സാ പദ്ധതിയാണ് പഞ്ചകര്‍മ ചികിത്സ.
വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയെ സാമാന്യമായി പഞ്ചകർമ്മങ്ങൾ എന്നു പറയുന്നു. പഞ്ചകർമ്മങ്ങളിൽ രക്തമോക്ഷം ഒഴിവാക്കി കഷായ വസ്തി സ്നേഹവസ്തി എന്നിവ ഉൾപ്പെടുത്തി പഞ്ചശോധന കർമ്മങ്ങൾ എന്നും പറയുന്നു. അമിതവണ്ണം കുറയ്ക്കുന്നതിനു പഞ്ചകർമ്മചികിത്സകൾ വളരെയധികം ഫലപ്രദമാണ് രോഗികളുടെ പ്രകൃതിക്കനുസരിച്ച ആണ് ഇവിടെ ചികിത്സകൾ നിശ്ചയിക്കുന്നത്. പഞ്ചകർമ്മ ചികിത്സകൾ ആയ ഉദ്വർത്തനം, കഷായ ധാര , ധാന്യാമ്ല ധാര, പൊടി കിഴി , കഷായ വസ്തി മുതലായ ചികിത്സകൾ അമിത വണ്ണം കുറയുവാൻ വളരെയധികം സഹായിക്കുന്നു.
മുതിര, ചാമ, യവം, ചെറുപയർ, െെതരിന്റെ തെളിവെള്ളം, മോര്, ത്രിഫല, ചിറ്റമൃത്, കടുക്ക, മുത്തങ്ങ, ഗുൽഗുലു, വെളുത്തുള്ളി, കുടംപുളി, കന്മദം എന്നിവയുടെ വിവിധതരം പ്രയോഗങ്ങൾ അമിതവണ്ണം കുറയ്ക്കുന്നതായി കണ്ടിട്ടുണ്ട്. യവം, തൂവർച്ചിലയുപ്പ്, ചുക്ക്, വിഴാലരി, നെല്ലിക്ക സമം പൊടിച്ചു ശുദ്ധമായ തേൻ ഒരു ടീസ്പൂൺ ചേർത്തു ദിവസവും രാത്രി കഴിക്കുക. ശേഷം ചൂടുവെള്ളം കുടിക്കുക. ദിവസവും ത്രിഫല കഷായംവച്ച് രാത്രി കഴിക്കുക. ഈ രണ്ടു യോഗങ്ങളും അമിതവണ്ണം കുറയ്ക്കുന്നതിനു ഫലപ്രദമായി കണ്ടിട്ടുണ്ട്.
അമിതവണ്ണം കുറയുന്നതിന് വ്യായാമം ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നുതന്നെയാണ് സ്ഥിരം മുടങ്ങാതെ ചെയ്യുന്നത് അമിതവണ്ണം കുറയ്ക്കും. നടക്കുക, ഒാടുക, നീന്തുക തുടങ്ങിയ വ്യായാമങ്ങൾ അമിതവണ്ണം കുറയ്ക്കും. യോഗയും അമിതവണ്ണത്തെ ഇല്ലാതാക്കും.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW