വർഗീയതയും മതാന്ധതയും ഒരു ഞരമ്പ് രോഗമാണ്

രണ്ട് മെഡിക്കൽ വിദ്യാർഥികൾ ചടുലമായി നൃത്തം ചെയ്തു അത് വൈറൽ ആയപ്പോൾ ആ വീഡിയോ ആസ്വദിക്കാൻ കഴിയാത്ത ചില മരമാക്രികൾ അതിനെ വർഗീയ വൽക്കരിക്കാൻ ആത്മാർഥമായി ശ്രമിച്ചു. വേറെ ചില മരപാഴുകൾ മെഡിക്കൽ വിദ്യാർഥികൾ നിർത്തം ചെയ്യാൻ പാടില്ല, പാട്ടുപാടാൻ പാടില്ല ഇങ്ങനെ വൈറൽ ആകാൻ പാടില്ല അത് വളരെ സീരിയസ് ജോബ് ആണ് എന്നൊക്കെ പുലമ്പുന്നത് കേട്ടു അതുകൊണ്ട് എഴുതുന്നതാണ്. ഒരുപക്ഷേ ഞാൻ പഠിച്ച ആയുർവേദ ശാസ്ത്രത്തെകിളും ഞാൻ ഇഷ്ടപ്പെടുന്നത് കലാരംഗത്തെയാണ് ഇപ്പോഴും അങ്ങനെ തന്നെയാണ് ചെറുപ്പം മുതൽ അത്തരം മേഖലകളിൽ വളരെ സജീവമായിരുന്നു മിമിക്രി കാണിച്ച് മറ്റുള്ളവരെ ചിരിപ്പിക്കാൻ ഒരുപാട് ഇഷ്ടമാണ്, നാടകങ്ങൾ, സ്കിറ്റ് ഇതിനെല്ലാം അഭിനയിച്ചിട്ടുണ്ട്, ഇടയ്ക്ക് കവിതകളും, കഥകളും, ട്രോളുകൾ ഒക്കെ ഇറക്കുന്നതും ഇഷ്ടമാണ്. ഞാൻ കോളേജിൽ പഠിക്കുമ്പോഴും പഠനശേഷം വൈദ്യം പ്രാക്ടീസ് ചെയ്യുമ്പോഴും ഇതെല്ലാം തുടർന്നുപോകുന്നു അതൊരു മാനസികോല്ലാസം ആണ്. മറ്റുള്ളവരെ പോലെ തന്നെ മാനസികമായ ഉല്ലാസം വളരെയധികം ആഗ്രഹിക്കുന്നവരാണ് മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരും ഒരുപക്ഷേ കലയെയും ശാസ്ത്രത്തെയും ഒരേപോലെ സ്നേഹിക്കുന്നവർ. അതിനൊക്കെ വളരെയധികം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് അല്ലാതെ ഇത്തരത്തിൽ അവരുടെ ജാതിയും, മതവും നോക്കി വർഗീയത ഛർദ്ദിക്കുക അല്ല വേണ്ടത് ഊളകളെ. ഈ വർഗീയതയും മതാന്ധതയും ഒരു ഞരമ്പ് രോഗമാണ് അതിനെ ചികിത്സിച്ച് നേരെയാക്കുക എന്ന് പറയുന്നതും ബുദ്ധിമുട്ടാണ് കാരണം അവർ നോക്കുന്നതിൽ എല്ലാം അവർക്ക് വർഗീയത മാത്രമേ ദർശിക്കുവാൻ കഴിയൂ.....

Comments