കൈഡര്യാദി കഷായം

കൈഡര്യാദി കഷായം
(ചി.മ.ഉ. ചി)
ചുക്കൊന്നു മൂന്നു കരിവേപ്പു
പടോല പഥ്യേ
നന്നാലുകൊൾക ജoരേഷു
കഷായയോഗെ l
ഇന്തുപ്പുതിപ്പലികൾ മേപ്പടി
കൊൾക പക്ഷേ
രാവെങ്കിലുണ്ണുവതിനമ്പൊടു
മുമ്പിൽ വേണ്ടൂ.॥
ചുക്ക് 5 ഗ്രാം, കരിവേപ്പിൻ
ഞെട്ടി 15 ഗ്രാം, കാട്ടുപടവലം
20 ഗ്രാം, കടുക്കത്തൊണ് 20
ഗ്രാം
വെള്ളം 1 ലിറ്റർ
വറ്റിച്ച് 250 മി.ലി.
പകുതി വീതം കഷായം പിഴി
ഞ്ഞരിച്ചു കുറുക്കി 75 മി.ലി.
ആക്കി 2 നേരമായി കൊടു
ക്കുക.സന്ധ്യ കഴിഞ്ഞു ആ
ഹാരത്തിനു മുമ്പായാണ്
കൊടുക്കേണ്ടത്. മേമ്പൊടി
വറുത്തു പൊടിച്ച ഇന്തുപ്പും
തിപ്പലിയും.

Comments