മാനസിക ആരോഗ്യം നഷ്ടപ്പെട്ടാൽ

മാനസിക ആരോഗ്യം നഷ്ടപ്പെട്ടാൽ അതിന് ചികിത്സ തേടുന്ന മലയാളികൾ കുറവാണ് അതിന് പ്രധാന കാരണം അതൊരു സോഷ്യൽ സ്റിഗ്മ ആയി മലയാളിയുടെ മനസ്സിൽകിടക്കുന്നു എന്നതാണ്. ശാരീരിക ആരോഗ്യം പോലെ വളരെ പ്രധാനമാണ് മാനസീക ആരോഗ്യവും പല കാരണങ്ങൾ കൊണ്ടും മനുഷ്യർക്ക് ശാരീരിക ആരോഗ്യവും മാനസീക ആരോഗ്യവും നഷ്ടപ്പെട്ടാം. 

അതിനാൽ നഷ്ടപ്പെട്ട ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ നിങ്ങൾ വൈദ്യ സഹായം തേടുന്നത് പോലെ നഷ്ടപ്പെട്ട മാനസിക ആരോഗ്യവും വീണ്ടെടുക്കാൻ നിങ്ങൾ വൈദ്യ സഹായം യാതൊരു മടിയില്ലാത്ത തേടണം. ശാരീരിക ആരോഗ്യം നഷ്ടപ്പെട്ടാൽ അതിനർത്ഥം നിങ്ങളുടെ ശരീരത്തിന് അസുഖം ഉള്ളതിനാൽ നിങ്ങളുടെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിനോ അവയവങ്ങൾക്കോ ശരിയായി പ്രവർത്തിക്കാൻ സാധിക്കില്ല എന്നാണ്.

അതുപോലെ തന്നെ മാനസീകമായ ആരോഗ്യം നഷ്ടപ്പെട്ടാൽ അതിനർത്ഥം നിങ്ങളുടെ മനോ വ്യാപാരങ്ങൾ നിയന്ത്രിക്കുന്ന ഏതോ ഒരു അവയവം പ്രധാനമായി ശിരസ്സ്, ഗ്രന്ഥങ്ങൾ മുതലായ ഏതെങ്കിലും അവയവം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നാണ്. അതിന്റെ തകരാറുകൾ പരിഹരിക്കാൻ ഉചിതമായ വൈദ്യ സഹായം തേടുന്നതിൽ ഒട്ടും അമാന്തം വേണ്ട കാരണം ആരോഗ്യമുള്ള ശരീരം പോലെ തന്നെ പ്രധാനമാണ് ആരോഗ്യമുള്ള മനസ്സും.

നഷ്ടപ്പെട്ട മാനസിക ആരോഗ്യം നിങ്ങളുടെ വ്യക്തി ജീവിതവും, കുടുംബ ജീവിതവും തിറുമാറാക്കും. അത്തരം ഒരു അവസ്ഥ സംജാതമാകുന്നതിന് മുമ്പ് തന്നെ ഉചിതമായ വൈദ്യ സഹായം തേടുന്നതാണ് അഭികാമ്യം. സ്വന്തം മാനസിക ആരോഗ്യം വീണ്ടെടുക്കാൻ ഒരു ഉറച്ച തീരുമാനം എടുക്കാൻ വൈകിയതിനാൽ ജീവിതം തന്നെ കൈവിട്ട പട്ടം പോലെ ആയ ഒരുപാട് മനുഷ്യർ നമ്മുടെ ചുറ്റുമുണ്ട് എന്ന യാഥാർത്ഥ്യം മറക്കാതിരിക്കുക...

😊

(ഡോ.പൗസ് പൗലോസ്)

Comments