ഇലക്ഷൻ കഴിഞ്ഞൂ കൊറോണ കൂടി

ഇലക്ഷൻ കഴിഞ്ഞൂ കൊറോണ കൂടി
ഇനിയൽപ്പം നിയന്ത്രണങ്ങൾ ആകാം
മാസ്ക് മൂക്കിന്റെ മുകളിൽ ധരിച്ചിടാം
സോഷ്യൽ ഡിസ്റ്റസും നോക്കിടാം

സാനിറ്റെസർ കൈകളിൽ പൂശിടാം
പഴം വാങ്ങാൻ സൂക്ഷിച്ചു പോയിടാം
ഡ്രോൻ നീരീക്ഷണം ഭയന്നങ്ങ് ഓടിടാം 
വീട്ടിൽ കുത്തിയിരുന്ന് ചക്കപുഴുക്കും

പ്ലാവില ബജ്ജിയും കാച്ചിലും കുഴിച്ചിടാം
കാരണം എന്തെന്ന് അറിയോ നിനക്ക്
സങ്കതി അൽപ്പം പരമ രഹസ്യമാണ് 
ഇലക്ഷൻ കഴിഞ്ഞൂ കൊറോണ കൂടി

(ഡോ.പൗസ് പൗലോസ്)

Comments