സ്വയംചികിത്സ

നമ്മുടെ സർക്കാർ ഒരുപാട് ഗവൺമെൻറ് ഡിസ്പെന്സറി തുടങ്ങിവെച്ചിട്ടുണ്ട് അത് എന്തിനാണെന്ന് ചോദിച്ചാൽ പാവപ്പെട്ട രോഗികൾക്കും പൈസ കൊടുത്ത് പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറെ കൺസൾട്ട് ചെയ്യാൻ കഴിവില്ലാത്ത രോഗികളും വളരെ നല്ല ചികിത്സ ലഭിക്കുന്നതിന് വേണ്ടിയാണ്. എന്നാൽ അതുപോലും മര്യാദയ്ക്ക് ഉപയോഗിക്കാൻ നമ്മുടെ സമൂഹത്തിലെ ജനങ്ങൾക്ക് താല്പര്യമില്ല അവർക്ക് എപ്പോഴും ആരെങ്കിലും പറഞ്ഞ് കേട്ട മരുന്നുകൾ ഉപയോഗിച്ച് സ്വയം ചികിത്സ ചെയ്യുന്നതിനോടാണ് കൂടുതൽ താല്പര്യം. ഞാനിത് പറയാൻ കാരണം എന്താണെന്ന് ചോദിച്ചാൽ ഇടക്ക് ഇത്തരം രോഗികളെ ചികിത്സിക്കാൻ ഇടവരാറുണ്ട്. ചില മനുഷ്യരുടെ വിചാരം അവർക്ക് അഞ്ചര വർഷവും എട്ടര വർഷവും 12 വർഷവും തല പുണ്ണാക്കി പഠിച്ച ഡോക്ടറെകാലും വിവരം ഉണ്ടെന്നാണ് ചില അഭിപ്രായ പ്രകടനങ്ങൾ കേട്ടാൽ ഒരൊറ്റ ചവിട്ട് വച്ച് കൊടുക്കൻ തോന്നും സ്വാഭാവികം. പല രോഗികൾക്കും ഏറ്റവുമധികം വിശ്വാസം അവരെ തന്നെയാണ്, അവർക്ക് അറിയാവുന്ന മുറി വൈദ്യവും, മാഗസിൻ വൈദ്യവും ഉപയോഗിച്ച് സ്വയംചികിത്സ ചെയ്ത് പരാജയം സംഭവിച്ചാൽ മാത്രം ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടുക എന്നുള്ള മനോഭാവം പുലർത്തുന്ന ഒരുപാട് അഭ്യസ്തവിദ്യരും ആത്മവിശ്വാസം കൂടിയവരും ആയ രോഗികൾ നമ്മുടെ ഇടയിൽ ഉണ്ട്. ഇത്തരം സ്വയംചികിത്സ വൈഭവം ഉള്ളവരുടെ സാഹസങ്ങളും വീരവാദങ്ങൾ ഇടയ്ക്ക് കേൾക്കേണ്ടി വരാറുണ്ട് ഇന്നും അത്തരം ഒരു വീരവാദം കേട്ടു അതുകൊണ്ട് എഴുതിയതാണ് ആർക്കും ഒന്നും തോന്നരുത് 😁.

Comments