Random Post

പൂച്ചപ്പഴം

പൂച്ച പഴം
ചട്ടിയിൽ നട്ട് കണ്ടാൽ ഒരു അലങ്കാരച്ചെടി പോലെ തോന്നുന്ന ഒരു കാട്ട് സസ്യമാണ് പൂച്ച പഴം . എന്തിലും വിപണന തന്ത്ര മുള്ള അലങ്കാര സസ്യ വ്യാപരികൾ ഇവ ചട്ടിയിൽ നട്ട് അലങ്കാര സസ്യമാക്കി . വൃക്ക രോഗങ്ങൾ ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യം 
അങ്ങനെ സംരക്ഷിക്കപെടുന്നതിൽ ആശ്വസിക്കാം . നൂറനാട്ട് തടത്തിൽ കുടുമ്പത്തിലെ പറമ്പിൽ ധാരാളം ഉള്ള ഈ സസ്യത്തിന് 500 രൂപ വിലക്കാണ് പല ഗാർഡൻ കാരും വിൽക്കുന്നത് .   ചെറിയ മുന്തിരിക്കുലകൾ പോലെ ചെടി നിറച്ചും കായകൾ, നല്ല തൂവെള്ള നിറം. ചെടി മുഴുവനും മൂടിനിൽക്കുന്ന കായകൾക്ക് നെല്ല് വറുത്ത മലരിന്റെ മണം. സ്വാദുള്ള പഴം നല്ല മാംസളം. കായയ്ക്കുള്ളിൽ ഒരു ചെറിയ വിത്ത്. മേയ് മാസമാവുമ്പോഴേക്കും പാകമാകുന്ന ചാമ്പക്കയുടെ കുടുംബക്കാരനായ ഈ മരം മലർക്കായ് മരം, പൂച്ചപ്പഴം, പുലക്കായ്മരം എന്നെല്ലാമാണ് അറിയപ്പെടുന്നത്.

മിരട്ടേസ്യ കുടുംബത്തിൽ പെടുന്ന ഈ മരത്തിന്റെ ശാസ്ത്രനാമം സൈസിജിയം സെലാനിക്കം എന്നാണ്. ജന്മദേശം തെക്കൻ ഏഷ്യ. പണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ സ്ഥിരമായികണ്ടുവന്നിരുന്ന നാട്ടുപഴമായിരുന്നു ഇത്. എന്നാൽ, ഇപ്പോൾ വളരെ വിരളമായി മാത്രം കണ്ടുവരുന്നു. നിത്യ ഹരിതമായ ഈ ചെറു മരത്തിന്റെ തടിയും ശാഖകളും താരതമ്യേന ഉറപ്പുള്ളവയാണ്.

പത്തു മീറ്റർവരെ ഉയരം വെക്കുന്ന ഈ ചെറുമരത്തിന്റെ ഇലയ്ക്ക് എട്ടു സെന്റിമീറ്റർ നീളവും മൂന്നു സെന്റിമീറ്റർ വീതിയുമുണ്ടാകും. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് സാധാരണയായി പുക്കാറ്. പൂക്കൾക്ക് ഇളം മഞ്ഞ.കലർന്ന വെളുപ്പു നിറമാണ്. ചെടി നിറച്ചും ശാഖാഗ്രങ്ങളിൽ പൂച്ച രോമം പോലുള്ള പൂക്കൾ ഉണ്ടാകുന്നതിനാലാണിതിന് പൂച്ചപ്പഴം എന്ന് പേരുവന്നത്. പുക്കൾക്ക് നേരിയ സുഗന്ധമുണ്ടാകും.

Post a Comment

0 Comments