തൈർ

തൈർ നന്നായ് പുളിച്ചുള്ള
 ഗുരുവാകയുമുണ്ടതു
 ഭുജിക്കുമ്പോൾ രുചികരം
 വളർത്തും ജഠരാഗ്നിയെ
 വാതത്തിനെ ശമിപ്പിക്കും
 ഗ്രാഹ്യമാകയുമുണ്ടതു
 മേദസ്സും ബലവും ശുക്ലം
 ശ്ലേഷ്മം വീക്കവുമഗ്നിയും
 വർദ്ധിക്കും പിന്നെയെല്ലാർ
 ക്കും രുചിയുണ്ടായിയും വരും

 ശീതജ്വരം മൂത്രകൃച്ഛ്രം
 പീനസംവിഷമജ്വരം
 ഗ്രഹണിക്കും ഗുണം തന്നെ
 പാടകൂടാതെ കൂട്ടുകിൽ
 ശരദ്വസന്തഗ്രീഷ്മങ്ങ-
 ളെന്നമൂന്ന് ഋതുവിങ്കലും
 രാത്രിയിൽ തൈര്കൂട്ടൂലും
 നിത്യം കൂട്ടുകയെങ്കിലും
 പരിപ്പോ ഘൃതമോ തേനോ
 നെല്ലിക്കാപഞ്ചസാരയൊ
 കൂടാതെതൈര്കൂട്ടൂലും
 നിത്യമായ് കൂട്ടിയെങ്കിലും
 ഉറകൂടാതെ കൂട്ടൂലും
 ഉണ്ടാംരോഗങ്ങളിങ്ങനെ
 രക്തപിത്തം വിസർപ്പഞ്ച
 കുഷ്ഠവും പിത്തപാണ്ഡുവും
 പിന്നെയെന്നിവയുണ്ടാവാ-
 നതുകാരണമായ് വരും ॥

अम्लपाकरसं ग्राहि 
 गुरूष्णं दधि वातजित् I
 मेद: शुक्लबलश्लेष्म
 रक्तपित्ताग्निशोफकृत् ॥
 रोचिष्णु शस्तमरुचौ
 शीतके विषमज्वरे ।
 पीनसे मूत्रकृच्छ्रे च
 रूक्षन्तु ग्रहणी गदे ॥
 दद्ध्यवस्थामसंप्राप्तं
 दुग्द्धावस्थामतीत्य यत् ।
 अन्तरावर्त्तितं ज्ञेयं
 मन्दकं सर्वदोषकृत् ॥

Comments