വെണ്ണ

വെണ്ണ

 പുത്തൻ വെണ്ണ തണുപ്പേറ്റം
 വൃഷ്യമാകയുമുണ്ടത്
 ഗ്രാഹിയാകയുമുണ്ടേറ്റം
 ഗ്രഹണിക്കും ഗുണം തുലോം
 ശ്ലേഷ്മം ശുക്ലം ബലം തേജ -
 സ്സഗ്നിയായുസ്സു ബുദ്ധിയും
 വർദ്ധിപ്പാനും സ്വരം നന്നായ്
 തെളിവാനുമിതുത്തമം.
 വാതവും പിത്തവും രക്തം
 ക്ഷയമർദ്ദിതവാതവും
 കാസമർശ്ശസ്സിവറ്റിന്നും
 ഗുണം മുറിവുകണ്ണിനും
 അലക്ഷ്മീ വിഷവും ഭ്രാന്തും
 നഷ്ടമാംശുദ്ധിയേറ്റമാം II

 नवनीतं नवं वृष्यं
 शीतं वर्णबलाग्निकृत् ।
 संग्राहि वातिपित्तासृक्
 क्षयार्शोर्द्दितकासजित् ॥
 चक्षुष्यं बालवृद्धानां
 प्रशस्तं सौकुमार्यकृत् ॥

Comments