ആയുഷ് ക്വാഥം

ആയുഷ് ക്വാഥം

കോവിഡ് പ്രതിരോധിക്കുന്നതിലും ചികിത്സയിലും ആയുർവേദം ഒരേപോലെ ഫലപ്രദമാണെന്ന് ഒരുപാട് ശാസ്ത്രീയ പഠനങ്ങൾ പുറത്തുവന്നതിന്റെ  പശ്ചാത്തലത്തിൽ ആയുഷ് വകുപ്പിന്റെ കോവിഡ് ചികിത്സ പ്രതിരോധ മാർഗ്ഗ രേഖ പുറത്തിറങ്ങിക്കഴിഞ്ഞു. സാമൂഹിക അകലം പാലിക്കുക, കൈകൾ വൃത്തിയാക്കുക, മാസ്ക് ധരിക്കുക എന്നിവ കർശനമായി പാലിക്കുന്നതിനോടൊപ്പം ആയുഷ് വകുപ്പിൻറെ അംഗീകാരമുള്ള ആയിഷ് ക്വാഥം ഉപയോഗിക്കാവുന്നതാണ്.

ആയുർവേദത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മരുന്നുകളിലൊന്നായി അറിയപ്പെടുന്ന ഒന്നാണ് ആയുഷ് ക്വാഥം അതിൽ തുളസി, ഇലവംഗത്തൊലി, ചുക്ക്, കുരുമുളക് എന്നിവയാണ് ചേരുവകൾ ആണ് ഉള്ളത്. ആയുഷ് ക്വാഥ ചൂർണ്ണം 30 ഗ്രാം പൊടി 250 മില്ലിലിറ്റർ വെള്ളത്തിലിട്ട് വെട്ടി തിളപ്പിച്ച് 150ml ആക്കി 75ml രാവിലെയും 75ml വൈകിട്ടും  ശർക്കരയോ, ചെറുനാരങ്ങാ നീരോ ആവശ്യത്തിന് ചേർത്ത് രാവിലെയും വൈകുന്നേരവും ഉപയോഗിക്കാവുന്നതാണ്.

അലർജി, തൊണ്ടയിലെ അണുബാധ, ചുമ, ജലദോഷം എന്നിവ മാറുന്നതിന് ഇത് സഹായകമാണ്.  പലപ്പോഴും രോഗബാധിതരായ ആളുകൾക്ക് ഇത് ശുപാർശ ചെയ്യുന്നു. ഇത് പതിവായി ഉപയോഗിക്കുന്നത് വൈറൽ, ബാക്ടീരിയ അണുബാധകളെയും നേരിടാൻ സഹായിക്കുകയും ശക്തമായ രോഗപ്രതിരോധ ശേഷി നൽകുകയും ചെയ്യും. ആയുഷ് അംഗീകാരമുള്ള ചൂർണ്ണം വൈദ്യശാലകളിൽ ലഭ്യമാണ്.

ആയുർവേദ പരമമായ ലക്ഷ്യം തന്നെ ഒരു വ്യക്തിയുടെ  ആരോഗ്യം സംരക്ഷിക്കുകയും രോഗിക്ക്  രോഗ ശമനം വരുത്തുകയും ചെയ്യുക  എന്നതാണ്. ഇതിലെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യം  നിറവേറ്റാൻ ഒരു വ്യക്തിയുടെ രോഗ വ്യാധിക്ഷമത്വം വർദ്ധിപ്പിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുകയാണ് ആദ്യം  ചെയ്യേണ്ടത് അതിന് നമ്മളെ സഹായിക്കുന്ന ഔഷധമാണ് ആയുഷ് ക്വാഥം.

Comments