സ്വയം ചികിൽസയും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും


കുറച്ച് ദിവസം മുൻപ് പത്രത്തിൽ ഒരു വാർത്ത വായിച്ചു ചുരക്ക ജ്യൂസ് കുടിച്ച് ഒരാൾ മരിച്ച കാര്യം. ഇതൊരു ഉദാഹരണം മാത്രമാണ് ഇതേപോലെ പല സംഭവങ്ങളും ഇതിനുമുമ്പും നടന്നിട്ടുണ്ട് . ജനങ്ങൾ ഇന്ന് വളരെയധികം ഹെൽത്ത് കോൺഷ്യസ് ആണ് എന്തെങ്കിലും ഒരു സാധനം നല്ലതാണ് എന്ന് കണ്ടാൽ അതിനെ അപ്പോ ജ്യൂസ് അടിച്ചു കൂടിക്കും അതിന്റെ ദീർഘകാല ഉപയോഗം ശരീരത്തിന് ദോഷകരമാണോ അല്ലയോ എന്നൊന്നും ചിന്തിക്കാൻ സമയമീല്ല. ആരേലും എന്തേലും പറഞ്ഞാൽ കേട്ട പാതി കേൾക്കാത്ത പാതി യാതൊരു വീണ്ടുവിചാരവും ഇല്ലാതെ അതിനെ ജ്യൂസ് അടിച്ചു അകത്താക്കി പരിപൂർണ്ണ തൃപ്തിയടയും. ഇന്ന് സാധാരണ എല്ലാവരും ജ്യൂസ് അടിച്ച് ദിവസവും സേവിക്കുന്ന സാധനങ്ങളാണ് ഇരുമ്പൻപുളി, പച്ച മഞ്ഞൾ , ബീൻസ്, വീറ്റ് ഗ്രാസ്, കറുകയില വാഴപ്പിണ്ടി, പുതിനയില ,മല്ലിയില കറിവേപ്പില, ചെറുനാരങ്ങ, കുക്കുമ്പർ, നെല്ലിക്ക, ക്യാരറ്റ് ,ബീറ്റ്‌റൂട്ട് ,പാവക്ക, പപ്പായ, നോനി, കറ്റാർവാഴ പിന്നെ പറമ്പിലും തൊടിയിലും നല്ലതെന്ന് കാണുന്ന എന്തും യാതൊരു പേടിയും, ചിന്തയം, വീണ്ടുവിചാരവും ഇല്ലാതെ ജ്യൂസ് അടിച്ചു കൂടിക്കും. പിന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി മുളകും , വെളുത്തുള്ളിയും വരെ ജ്യൂസ് അടിച്ചു കുടിച്ച വിദ്വാന്മാർ നമ്മുടെ ഇടയിൽ ഉണ്ട്. അതുകൊണ്ട് കരളിനും, കിഡ്നിക്കും, ഹൃദയത്തിനും എന്തെങ്കിലും ദോഷം ഉണ്ടാകുമോ എന്നും കൂടി ചിന്തിക്കുന്നില്ല ഇത്തരത്തിലുള്ള ഒറ്റമൂലി ചികിത്സകളും ,സ്വയം ചികിൽസയും ചെയ്യുന്നതിനുമുമ്പ് ആ മൊബൈലെടുത്തു ഒന്ന് കുത്തി നോക്കി കഴിക്കുന്ന സാധനങ്ങൾ              
ഉപകാരപ്രദമാണോ ഉപദ്രവകരമാണോ എന്ന് സ്വയം ബോധ്യപ്പെടുന്നത് നന്നായിരിക്കും. നിങ്ങൾ യഥാർത്ഥത്തിൽ ഹെൽത്ത് കോൺഷ്യസ് ആണെങ്കിൽ നിങ്ങളുടെ ജീവന് അൽപമെങ്കിലും വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം അനുസരണം ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ സ്വന്തം ശരീരത്തിൽ ചെയ്യുന്നത് നന്നായിരിക്കും. ഇത്തരത്തിൽ നമ്മൾ ജൂസുകൾ ഉണ്ടാക്കി കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ''ഇലക്ട്രോളയ്റ്റ് ഇംബാലൻസ്'' (electrolyte imbalance) ഉണ്ടാവാൻ സാധ്യതയുണ്ട് (ധാതുലവണങ്ങളിൽ ഉള്ള വ്യതിയാനം അതിലെ ഏറ്റക്കുറച്ചിലുകൾ) , അതുപോലെതന്നെ "ഹൈപ്പർവൈറ്റമിനോസിസ്"( hypervitaminosis) എന്ന ഒരു അസുഖം ഉണ്ടാകാം മറ്റുചിലപ്പോൾ ഇത്തരത്തിലുള്ള പഴച്ചാറുകളും (ജ്യൂസുകൾ) ലിവറിനും, കിഡ്നിക്കും ദീർഘകാല ഉപയോഗത്തിലൊ ഹൃസ്വകാല ഉപയോഗത്തിലൊ ഹാനികരമായിരിക്കിം (hepatotoxic or nephrotoxic ) അതുമല്ലെങ്കിൽ നമ്മുടെ ദഹനേന്ദ്രിയത്തിന്റ പ്രവർത്തനത്തെ ( digestive system) ഇത് വളരെ ഹാനികരമായി ബാധിക്കും കാലക്രമത്തിൽ ദഹനേന്ദ്രിയ സംബന്ധമായ പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകും . അതുപോലെതന്നെ ദിവസവും ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നവർക്ക് ഹൃദ്രോഗസാധ്യത (heart disease) കൂടുതലാണ് അതുപോലെതന്നെ പരിചയമില്ലാത്ത ചില വസ്തുക്കളുടെ പെട്ടെന്നുള്ള ഉപയോഗം അലർജിക്കും കാരണമാകാം (allergy) . ഇതിനെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ, വിവരങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണ്. അതുപോലെതന്നെ ഷുഗർ രോഗികൾ പഴച്ചാറുകൾ കഴിച്ചാൽ "ഇൻസുലിൻ റസിസ്റ്റൻസ് " എന്നു പറയുന്ന അവസ്ഥ ഉണ്ടാകും (insulin resistance). ഇന്ന് പ്രചരത്തിലുള്ള ആര്യ വൈദ്യമായാലും, ദ്രാവിഡ വൈദ്യമായാലും, നാട്ടുവൈദ്യം ആയാലും, ഗൃഹവൈദ്യം ആയാലും അതിലെ പൊടികൈകൾ മറ്റുള്ളവർ പറഞ്ഞു കേട്ടും, വായിച്ചും ,അമ്മമാരും ബന്ധുമിത്രാദികളും, സുഹൃത്തുളിൽ നിന്നും പറഞ്ഞു , കേട്ടും അറിഞ്ഞു നമ്മൾ നമ്മുടെ രോഗം മാറാൻ സ്വന്തം ശരീരത്തിൽ പരീക്ഷിക്കുമ്പോൾ ആ സ്വയംചികിത്സ പിഴച്ചാൽ ആരോഗ്യത്തിന് പകരം നല്ല ഉശിരുള്ള രോഗങ്ങളെ വിളിച്ചു വരുത്തും.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)


Comments