എല്ലാത്തരം പഞ്ചസാരയുടെയും ഗുണം

 പഞ്ചസാര

 പഞ്ചസാര ഗുണംതന്നെ
 ക്ഷതക്ഷീണജനത്തിനു
 രക്തപിത്തഞ്ചവാതഞ്ച
 നാശയേൽ ശുക്ലവർദ്ധനം
 അതുമൂന്നുപ്രകാരത്തി-
 ലുണ്ടതിൻ ഭേദമിങ്ങനെ
 ചുവന്നസിത കൽക്കണ്ടം
 പിന്നെ നന്നായ് വെളുത്തതും
 മൂന്നിൻ്റെയും ഗുണംപാർത്താ
 ൽ
 മേലേമേലേതിനായ് വരും.
 ദാഹം തൃൾഛർദ്ദിയുംമോഹം
 രക്തപിത്തവുമെന്നുള്ള
 ദണ്ഡമുണ്ടാകുമന്നേരം
 എല്ലാസിതകളും ഗുണം 
 वृष्या: क्षीणक्षतहिता
 रक्तपित्तानिलापहाः I
 मत्स्यण्डिकाखणडसिता:
 क्रमेणगुणवत्तमा: 
 എല്ലാത്തരം പഞ്ചസാരയുടെയും ഗുണം (ഔ ഗു ച)
 ദാഹതൃൾഛർദ്ദി മൂർഛാfസൃ
 ക്
 പിത്തഘ്ന്യ: സർവശർക്കരാ:

 മറ്റൊരു മതം
 സിതാഹിമാസരാവൃഷ്യാ
 ബല തൃപ്തികരാ ലഘു:
 തൃൾക്ലമശ്രമപിത്താസ്ര
 ദാഹമോഹാനിലാപഹാ II

Comments