തേനിന്റെ ഗുണങ്ങൾ

 മാക്ഷികം ഭ്രാമരം ക്ഷൗദ്രം
 പൌത്തികംചേതിതേനുകൾ
 ഉണ്ടാം നാലു പ്രകാരത്തി-
 ലവറ്റിൻ ഗുണമിങ്ങനെ
 പ്രധാനം മാക്ഷികം തന്നെ
 ഭ്രാമരംഗുരുവേറ്റവും
 ക്ഷൌദ്രംതേൻ രസമുള്ളോ
 ന്നു
 വൃഷ്യമാകയുമുണ്ടത്
 പൌത്തികം തേനു നന്നേറ്റം
 വ്രണശോധനരോപണം

 മാക്ഷികത്തിനുടെ വർണ്ണം
 എണ്ണപോലെയിരുപ്പതു
 ഭ്രാമരം തേൻ വെളുത്തുള്ള
 ക്ഷൌദ്രം തേൻ കപിലംനിറം
 പൌത്തികത്തിനുമീവണ്ണം
 വർണ്ണഭേദങ്ങളിങ്ങനെ
 എല്ലാത്തേനും ത്രിദോഷഘ്നം
 വാതകൃത്തെന്നു കേചന
 ഇക്കിളും കാസവുംശ്വാസ-
 മതിസാരഞ്ചഛർദ്ദിയും
 കൃമിയും വ്രണവും തീർപ്പാ-
 നെല്ലാത്തേനുകളും ഗുണം.

चक्षुष्यं छेदि तत् श्लेष्म
 विषहिध्माfस्रपित्तनुत्
 व्रणशोधनसन्धान
 रोपणं वातळं मधु
 रूक्षंकषायमधुरं
 तत्तुल्यामधुशर्करा
 उष्णमुष्णार्तमुष्णे च
 युक्तो चोष्णैर्न्निहन्ति तत् ॥

 ഗുണപാഠം
 തേനിനെപ്പറ്റി ഔഷധഗുണ
 ചന്ദ്രികയിൽ നിന്നും :-
 എട്ടു തരം തേൻ
 മാക്ഷികം ഭ്രാമരം ക്ഷൌദ്രം
 പൌത്തികം ഛാത്രമേവ ച
 ആർഘ്യമൌദ്ദാളകം ദാള
 മിത്യഷ്ടൗമധു ജാതയ:
 മാക്ഷികം = കാട്ടീച്ചതേൻ
 ഭ്രാമരം = കടന്നലിൻ തേൻ
 ക്ഷൌദ്രം= ഈച്ച തേൻ
 പൌത്തികം = ചെറിയ ഈച്ച
 തേൻ ( ചെറു തേൻ )
 ഛാത്രം - ആർഘ്യം - ഔദ്ദാള
 കം - ദാളം (ഇവക്ക് വ്യക്തത
 യില്ല)

 മാക്ഷികം എണ്ണയുടെ നിറമു
 ള്ളതും, ഭ്രാമരം സ്ഫടിക നിറ
 മുള്ളതും, ക്ഷൌദ്രം കറുപ്പും
 മഞ്ഞയും കൂടിക്കലർന്ന നിറ
 ത്തോടുകൂടിയതും, പൌത്തി
 കം തൈലസദൃശവും, 
 ഛാത്രം മഞ്ഞ നിറവും കപില
 വർണവും കൂടിക്കലർന്ന നിറ
 ത്തോടുകൂടിയതും, ആർഘ്യം
 ശ്വേതപിംഗളവർണ്ണത്തോടു
 കൂടിയതും, ഔദ്ദാളം പീത
 കപിലവർണവും, ദാളകം നാ
 നാ വർണത്തോടു കൂടിയതും
 ആയിരിക്കും.

ഗുണപാഠം

 മാക്ഷികം മധുകം ശ്രേഷ്ഠം
 നേത്രാമയഹരം ലഘു
 പൌത്തികം ലഘു സംഗ്രാഹി
 കഫഘ്നം വാതപിത്തകൃത്
 ക്ഷൗദ്രം മാക്ഷികവത്ജ്ഞേ
 യം
 വിശേഷാന്മേഹനാശനം
 ഭ്രാമരം രക്തപിത്തഘ്നം
 മൂത്രജാഡ്യകരം പരം

Comments