ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം


ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം.

ആയുസു നീട്ടും, അമൃതാണ് ചിരട്ടയിട്ട വെള്ളം . വലിച്ചെറിയുകയോ അടുപ്പു കത്തിയ്ക്കുവാന്‍ ഉപയോഗിയ്ക്കുകയോ ചെയ്യുന്നവയാണ് ചിരട്ടയും ചകിരിയുമെല്ലാം.
എന്നാല്‍ പലപ്പോഴും ചിരട്ട ഇങ്ങനെ കളയേണ്ട ഒന്നല്ല. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ചിരട്ടയിട്ടു തിളപ്പിച്ച വെള്ളമെന്നു വേണം, പറയുവാന്‍.

ആയുര്‍വേദത്തില്‍ ചിരട്ട വെന്ത വെള്ളം നല്ലൊരു രോഗ ശമനിയും ദാഹ ശമനിയുമായി ഉപയോഗിച്ചു വരുന്നു. ഇതു കൊണ്ടുണ്ടാക്കുന്ന സൂപ്പും ചില ഭാഗങ്ങളില്‍ ഉപയോഗിച്ചു വരുന്നുണ്ട്. പണ്ടു കാലങ്ങളിലെ അടുക്കളകളില്‍ ചിരട്ടത്തവി ഉപയോഗിച്ചിരുന്നതിന്റെ ഒരു കാരണം ആരോഗ്യപരമായ വശങ്ങള്‍ കൂടി കണക്കാക്കിയാണ്. ഇവയിലെ പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വഴി കൂടിയായിരുന്നു ഇത്. കഠിനാധ്വാനത്തോടൊപ്പം ഇത്തരം ആരോഗ്യ ശീലങ്ങളും കൂടിയുള്ളതു കൊണ്ടായിരുന്നു, പഴയ കാല തലമുറ ആരോഗ്യം കാത്തു സൂക്ഷിച്ചിരുന്നതും.

ചിരട്ടവെന്തവെള്ളം എങ്ങനെയൊക്കെയാണ് ആരോഗ്യപരമായ നേട്ടങ്ങള്‍ക്കു സഹായിക്കുന്നതെന്നറിയൂ.

പ്രമേഹ രോഗികള്‍ക്ക്;

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കുടിയ്ക്കാവുന്ന ഒന്നാണ് ചിരട്ട വെന്ത വെള്ളം. ദഹനത്തിനും ഗ്യാസിനും അസിഡിറ്റിയ്ക്കുമെല്ലാം ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം നല്ലൊരു മരുന്നാണ്.
ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന, ചിരട്ടയിട്ടു തിളപ്പിച്ച വെള്ളം പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിയ്ക്കുന്നതു കൊണ്ടു തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ സഹായകമാണ്. 

Comments