എന്താണ് ഉരുക്കു വെളിച്ചെണ്ണ?

എന്താണ് ഉരുക്കു വെളിച്ചെണ്ണ?

പണ്ടുകാലത്ത് വെളിച്ചെണ്ണ എന്നാല്‍ ഉരുക്കുവെളിച്ചെണ്ണ ആയിരുന്നു. ഓരോ വീട്ടിലും അമ്മമാര്‍ തയ്യാറാക്കിയിരുന്ന ഈ വെളിച്ചെണ്ണയെ വെന്ത വെളിച്ചെണ്ണ എന്നും പറഞ്ഞിരുന്നു. തേങ്ങ ചിരകിപ്പിഴിഞ്ഞ് പാലെടുത്ത്, ഉരുളിപോലുള്ള ചുവട്കട്ടിയുള്ള പാത്രത്തില്‍ അടുപ്പില്‍വെച്ച് ചൂടാക്കും. ചിലയിടങ്ങളില്‍ അല്പം ശുദ്ധമായ മഞ്ഞള്‍ കൂടി എണ്ണ തയ്യാറാക്കുമ്പോള്‍ ചേര്‍ക്കാറുണ്ട്. ഏറെ നേരം കഴിഞ്ഞ് വശ്യമായ സുഗന്ധത്തോടുകൂടി മുകളില്‍ എണ്ണയും അടിയില്‍ കല്‍ക്കനുമായി അത് വേര്‍തിരിഞ്ഞുവരും. ഈ എണ്ണ ശേഖരിച്ചു വയ്ക്കുന്നതാണ് പരിശുദ്ധമായ വിര്‍ജിന്‍ ഓയില്‍. അഥവാ നമ്മുടെ തനത് വെന്ത വെളിച്ചെണ്ണ എന്ന ഉരുക്കുവെളിച്ചെണ്ണ.
 അല്പം മെനക്കെടാന്‍ തയ്യാറാ ണെങ്കില്‍ സ്വന്തം അടുക്കളയില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ഉരുക്കുവെളിച്ചെണ്ണയുടെ ഗുണങ്ങള്‍ കേട്ടാല്‍ അത് തയ്യാറാക്കി ഉപയോഗിക്കാന്‍ ആരും തയ്യാറായേക്കും. ഓര്‍ക്കുക, രണ്ട് വലിയ തേങ്ങയെങ്കിലും വേണം 200 മില്ലി ഉരുക്കുവെളിച്ചെണ്ണ തയ്യാറാക്കാന്‍. ഒപ്പം നല്ല ക്ഷമയും.
ഇനി ഉരുക്കുവെളിച്ചെണ്ണയുടെ ഗുണങ്ങള്‍ നോക്കാം. തരിപ്പ്, കടച്ചില്‍ എന്നിവയ്ക്ക് ഉത്തമം.
കുട്ടികളിലെ ചൊറി, ചിരങ്ങ്, വട്ടച്ചൊറി എന്നിവ സുഖപ്പെടുത്തുന്നു. 

Comments