ചിത്രകഗ്രന്ഥികാദി കഷായം

योगो वैद्यगुणानाम् ।
ചിത്രകഗ്രന്ഥികാദി കഷായം
 (അ ഹൃ ഗു ചി)
 ചിത്രകഗ്രന്ഥികൈരണ്ഡ
 ശുണ്ഠീക്വാഥ: പരം ഹിത: ।
 ശൂലാനാഹവിബന്ധേഷു
 സഹിംഗുവിഡസൈന്ധവ: ॥
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
 മാടപ്രാവ്
 മാടപ്രാവിനുടെ മാംസം
 ശീതളം നിർമ്മലം പരം
 രസംകഷായമായുള്ള
 ലഘുവും പിത്തനാശനം
 പാകേമധുരമായ് വരും
 കാട്ടുപ്രാവിനുടെ മാംസം
 മറ്റേതിലേറ്റവും ലഘു
 മൂത്രത്തിനെക്കുറച്ചിട്ടു
 തടുത്തീടും മലത്തിനെ 
 ശീതവീര്യവുമാമത്
शीता: कषाया विशदा
 लघव: पित्तनाशना: I
 विपाके मधुराश्चैव 
 कपोता गृहवासिन: ॥
 तेभ्यो लघुतरा: किञ्चित्
 कपोता वनचारिण: ।
 शीता: संग्राहिणश्चैव
 स्वल्पमूत्रकराश्च ते ॥

Comments