കവിത - ആരാണ് ബുദ്ധിജീവി ?


ആരാണ് ബുദ്ധിജീവി ?
_______________________

ക്ലബ് ഹൗസിൽ ബുദ്ധിജീവികൾ
വിഹരിക്കും വാർത്തയറിഞ്ഞ് ഞാൻ
ബുദ്ധി കൂട്ടാൻ ക്ലബ്ഹൗസിൽ പോയി
അവിടെ ഒരു കൂട്ടം ബുദ്ധിജീവികൾ
പരസ്പരം സംവദിക്കുന്നത് കണ്ടു
സംവാദങ്ങൾ കേട്ട് പുളകിതരായി
ബുദ്ധി കൂട്ടാൻ വന്നിരിക്കും ഒരുപറ്റം
സാധാരണ ജനങ്ങളെ കണ്ടു
ചർച്ചയ്ക്ക് ആളുകളെ ക്ഷണിച്ച്
അധിക്ഷേപിച്ച് ആനന്ദം കണ്ടെത്തും
ഒരുകൂട്ടം വികല ജീവികൾ അല്ലയോ
ബുദ്ധി കൂടിയ ബുദ്ധിജീവികൾ എന്ന്
ബുദ്ധി കുറഞ്ഞ എനിക്ക് 
ഒരു നിമിഷം അറിയാതെ തോന്നി
ബുദ്ധിജീവി ആവാൻ ഞാനൊരു
സാഡിസ്റ്റ് ആയി മാറണോ എന്ന് 
പലപ്പോഴും എനിക്ക് തോന്നി
പിന്നീട് ഞാൻ പല ചർച്ചകളും കേട്ടു
അതിൽനിന്ന് ഒരു കാര്യം വ്യക്തമായി
ബുദ്ധിജീവി ആവാൻ ബുദ്ധി വേണ്ട
തൊലിക്കട്ടിയും നല്ല നാക്കും മാത്രം മതി
ആ ഉൾക്കാഴ്ച ഉണ്ടായ നിമിഷം
എന്നിലെ ബുദ്ധിജീവി മോഹങ്ങൾ 
ജീർണ്ണിച്ചു മണ്ണടിഞ്ഞു പോയി
ബുദ്ധി കൂടി ബോധം നശിച്ച്
ശാസ്ത്രത്തെ മതമായി പുൽകും
സംവാദ ജീവികളാണ് ബുദ്ധിജീവി
എന്ന ഉൾക്കാഴ്ച എനിക്ക് വന്നു
അയ്യോ എനിക്ക് ബുദ്ധിജീവി ആവണ്ട
ഒരു സാധാരണ മനുഷ്യനായാൽ മതി
മനുഷ്യനെ മനസ്സിലാക്കാൻ കഴിവുള്ള
ഒരു സാധാരണ മനുഷ്യൻ 

😊

ഡോ.പൗസ് പൗലോസ്

Comments