Random Post

ഡിപ്രഷൻ


ഈ കൊറോണ കാലത്ത് ഏറ്റവുമധികം വർദ്ധിച്ചു വരുന്ന ഒരു മാനസിക വ്യാധിയാണ് ഡിപ്രഷൻ പ്രായഭേദമെന്യേ പലർക്കും ഈ അസുഖം ഇപ്പോൾ വരാറുണ്ട്. ഇത്തരം രോഗികൾ എപ്പോഴും വിഷാദം ഉള്ളവരായി കാണപ്പെടാൻ സാധ്യത ഉള്ളതുകൊണ്ട് വിഷാദരോഗം എന്നൊരു പേര് ഇതിനുണ്ട്.

സ്ത്രീപുരുഷ ഭേദമന്യേ ഈ അസുഖം വളരെയധികം കൂടി വരുന്നുണ്ട് അടുത്തിടെ അത്തരം ഡിപ്രഷൻ ബാധിച്ച ഒരു രോഗിയെ കാണേണ്ടതായി വന്നു അതിനാലാണ് ഞാൻ ഈ ലേഖനം എഴുതുന്നത്. ആരോട് സ്വന്തം ദുഃഖങ്ങളും വേദനകളും പങ്കുവെച്ചാലും യാതൊരുവിധ ആത്മസംതൃപ്തിയും ഇത്തരം രോഗികൾക്ക് കിട്ടില്ല. 

പലപ്പോഴും തൻ്റെ വേദനകൾക്കും ദുഃഖങ്ങൾക്കും കാരണം മറ്റുള്ളവർ ആണെന്ന് ഇവർ ചിന്തിച്ചു കൂട്ടും. എന്നാൽ ചികിത്സിച്ചാൽ സുഖപ്പെടുന്ന അസുഖമാണ് ഇതൊന്നുള്ള യാഥാർഥ്യം ഉൾക്കൊള്ളാൻ അവർ യാതൊരു രീതിയിലും തയ്യാറാകില്ല. 

സുദീർഘമായ പല സെഷനുകൾ ഉള്ള കൗൺസിലിങ്ങും ആയുർവേദ ചികിത്സയും പഞ്ചകർമ്മ ചികിത്സയും എല്ലാം ഇത്തരം രോഗികളിൽ വളരെയധികം ഫലപ്രദമായി കാണാറുണ്ട്. വിഷാദഭാവം, വിഷാദരോഗം ഇങ്ങനെ രണ്ടു തരത്തിലാണ് ഡിപ്രഷൻ ഉള്ളത്. വിഷാദഭാവം എല്ലാവരിലും വന്നുപോകും. 

എന്നാൽ രണ്ടാഴ്ചയിലധികം വിഷാദലക്ഷണങ്ങൾ നീണ്ടുനിന്നാൽ വിഷാദരോഗമായി കണക്കാക്കണം. പാരമ്പര്യമായ ചില ജനിതക കാരണങ്ങൾ ഡിപ്രഷൻ ഉണ്ടാകും. ജനിതകമായോ പ്രകൃത്യാലോ കിട്ടിയ ദുർബലതകൾക്കു പുറമേ ജീവിതസാഹചര്യങ്ങളിൽ നിന്നുള്ള സമ്മർദവും അനുഭവങ്ങളും ഉണ്ടാകുമ്പോൾ വിഷാദം പൊട്ടിമുളച്ചു തുടങ്ങും. അങ്ങനെ ഒരു രോഗിയെ അടുത്തുള്ള കാണുവാനിടയായി അവരുമായി സംസാരിക്കുവാനും ഇടവന്നു താൻ വിഷാദരോഗി ആണെന്നറിഞ്ഞിട്ടും ചികിത്സ എടുക്കാതെ വിഷാദരോഗം മുറുകെപ്പിടിച്ചുകൊണ്ട് പോന്നതാണ് അവരുടെ പ്രധാന പ്രശ്നം.

ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ കുട്ടികളുടെ അമിതമായ പഠനഭാരം, കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ മുതലായ കാരണങ്ങളെല്ലാം ഡിപ്രഷൻ ഉണ്ടാക്കുന്നതാണ്. ഇതുമൂലം പലപ്പോഴും ഒരു ശൂന്യത അനുഭവപ്പെടുന്നു. ജീവിതത്തിന് അർത്ഥം ഇല്ലാത്തതായി തോന്നുന്നു. ഈ രോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞ് അംഗീകരിക്കുകയാണ് ആദ്യം വേണ്ടത് എന്നാൽ മാത്രമേ ഇതിനെ ചികിത്സിക്കാൻ സാധിക്കുകയുള്ളൂ.

ഈ വിഷാദരോഗം തിരിച്ചറിയപ്പെടാതെ പോയാൽ രോഗിക്കും രോഗിയുടെ കൂടെ ജീവിക്കുന്നവർക്കും അപകടം തന്നെയാണ്. ഇത്തരം രോഗികൾക്ക് അമിതമായ ദേഷ്യം, അക്രമവാസന, ആത്മഹത്യാപ്രവണത, അമിതഭക്ഷണം, ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കക്കുറവും, ഉറക്കകൂടുതലും, എപ്പോഴും അലട്ടുന്ന വേദനകൾ, അസ്വസ്ഥകൾ, ഒറ്റപ്പെട്ടുള്ള ഇരിപ്പ്, ഉത്സാഹക്കുറവ്, എന്നിവയൊക്കെ കണ്ടാൽ വിഷാദസാധ്യത സംശയിക്കേണ്ടത് തന്നെയാണ്. ഇങ്ങനെയുള്ളവരെ ആദ്യം തന്നെ അവരുടെ രോഗവിവരം പറഞ്ഞു മനസ്സിലാക്കി ഉചിതമായ മാനസിക ചികിത്സ ലഭ്യമാക്കുകയാണ് വേണ്ടത് അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവരുടെ ജീവിതവും നരകമായി മാറും.

❤️

(ഡോ.പൗസ് പൗലോസ്)

Post a Comment

0 Comments